ആത്മസംഘര്‍ഷങ്ങളുടെ തൂക്കുകയര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 19, 2020

ആത്മസംഘര്‍ഷങ്ങളുടെ തൂക്കുകയര്‍

1991 ജൂലൈ ആറ്, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായിരുന്ന അഴീക്കോട്ടെ എൻ.ബി കരുണാകരന് ഇപ്പോഴും മറക്കാൻ ആവുന്നല്ല ആ ദിനം. സത്യത്തിൽ ആ ദിവസം മാത്രമല്ല അതിനു മുൻപുള്ള ആഴ്ചകളും മാസങ്ങളും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. തീരാ സംഘർഷങ്ങൾ സമ്മാനിച്ച മാസങ്ങൾ, ദിവസങ്ങൾ, എന്തിന് മണിക്കൂറുകളും മിനുട്ടുകളും പോലും വിസ്മരിക്കാൻ ആവുന്നതായിരുന്നില്ല. ദിവസവും സമയവും നിശ്ചയിക്കപ്പെട്ട് മരണത്തെ കാത്തിരിക്കുന്ന ഒരാളുടെ വേദന മറ്റുള്ളവരിലേക്ക് ഇഴഞ്ഞിഴഞ്ഞ് എത്തുന്നത് അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അത്.ഏത് കൊടും കുറ്റവാളിയും ഒന്നും ഞെട്ടും. എത്രപേരുടെ ജീവനെടുത്ത പാതകിയായാലും ഒന്നു പിടയും. ആ പിടച്ചിലും ഒടുവിലത്തെ മരവിപ്പും നേരിൽ കാണേണ്ടി വന്നതിന്റെ ആഘാതമുണ്ട് ഇപ്പോഴും ആ മുഖത്ത്. തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങളുടെ ദൈർഘ്യം ഏറുംതോറും കൂടിക്കൂടി വരും ഈ വ്യഥ. പുറംലോകം അയാളെ കൊടുംകുറ്റവാളിയായാണ് കാണുന്നത്. ജീവനക്കാർക്കും മറിച്ചൊരു അഭിപ്രായമില്ല. അവനവന്റെ ഉള്ളിലെ നീതി ബോധവും അതു ശരിവെക്കുന്നുണ്ട്. എങ്കിലും അതിനെല്ലാം അപ്പുറം ചില ബോധ്യങ്ങൾ അലോസരപ്പെടുത്തിയെന്ന് കരുണാകരൻ പറഞ്ഞു. ശിക്ഷയേറ്റുവാങ്ങി ജയിലിനകത്ത് പ്രവേശിച്ചാൽ അയാൾ ഞങ്ങൾക്ക് അന്തേവാസിയാണ്. അവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും നൽകുന്നത് നമ്മളാണ്. അതിനൊപ്പം അറിയാതെ പ്രസരിക്കുന്ന അടുപ്പം എന്ന ഒന്നുകൂടിയുണ്ട്. അതാണ് തൂക്കിക്കൊല്ലാൻ പോകുമ്പോൾ അലോസരപ്പെടുത്തുന്ന കാര്യം.ആത്മ സംഘർഷങ്ങളുടെ ആഴങ്ങളിൽ നിന്ന് അത് എടുത്തുമാറ്റുക അസാധ്യം തെന്നെ. റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റിചന്ദ്രനെ തൂക്കിലേറ്റിയ ഓർമ്മയിലൂടെയാണ് ജയിൽ ജീവനക്കാരുടെ സംഘർഷങ്ങൾ കരുണാകരൻ പറഞ്ഞു വെക്കുന്നത്. ചന്ദ്രന്റെ മൃതദേഹം പോലും വാങ്ങാൻ ആരും വന്നില്ല. നാട്ടിൽ കൊണ്ടുപോയാൽ എതിർപ്പുകൾ ഉണ്ടാവുമെന്ന ഭയം സഹോദരൻ അറിയിച്ചു. ജീവിച്ച ചന്ദ്രനെ മാത്രമല്ല മരിച്ച ചന്ദ്രനേയും ഉണ്ട് പേടി. പക്ഷേ ജയിലിന് ഉപേക്ഷിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് ശവസംസ്കാരം കൂടി ജയിലിൽ നടത്തേണ്ടി വന്നിട്ടുണ്ട്. അതോടെ റിപ്പറുടെ കുറേ കാലത്തെ ജീവിതവും ജീവനും മാത്രമല്ല ഭൗതിക ശരീരം കൂടി ജയിലിൽ അവശേഷിക്കുന്നുണ്ട്. തൂക്കിലേറ്റിയെന്നും മൃതദേഹംജയിലിൽ മറവുചെയ്തുവെന്നും റെക്കോർഡ് എഴുതി. ജോലി അവിടെ അവസാനിപ്പിച്ചു. പക്ഷേ അവിടെയൊന്നും നിലയ്ക്കുന്നില്ല ഓർമ്മകൾ. പിന്നേയും പടരുകയാണ് ജയിലിനകത്തെ വികാരങ്ങൾ. തൂക്കിക്കൊല്ലേണ്ട ഉത്തരവാദിത്തവും ജയിലിനു തന്നെആയിരുന്നു. ആരാച്ചാർ എന്ന തസ്തികയില്ല. ചോറുകൊടുക്കുന്ന അതേ കൈകൾ കൊണ്ടുതന്നെ തൂക്കിലേറ്റേണ്ടിവരുന്നു. അതൊരു ലിവർ വലിക്കുന്ന കായികമായ ജോലി മാത്രമല്ല. അതിനത്ത് കയറുപേലെ ഇഴചേർന്നു കിടക്കുന്ന വികാരങ്ങളുണ്ട്. ജീവനെടുക്കുകയെന്നത് ഒരു തൊഴിൽ ആയിപ്പോകുന്ന അവസ്ഥ. ദുര്യോഗമെന്നാണ് കരുണാകരൻ ഇതിനെ പറയുന്നത്. ചിലരത് ചങ്കുറപ്പോടെ ചെയ്യുന്നുണ്ട്. പക്ഷ പലരും അങ്ങനയല്ല. ആദ്യം ഏൽക്കും, അവസാന മണിക്കൂറുകളിൽ പിൻവാങ്ങും. എത്ര തന്നെ തയ്യാറെടുപ്പുകൾ നടത്തിയാലും പാസാകാത്ത പരീക്ഷയാണത്. മനസ്സിനെ അങ്ങനെയൊരു പരുവത്തിലാക്കാനുള്ള ബലംപിടുത്തം മതിയാവാതെ വരുന്നു. അവനവനിലെ ഊർജം കൊണ്ട് സ്വാംശീകരിക്കാൻ കഴിയാത്ത അത്രയും ഭാരിച്ച ജോലിയാവും ചിലപ്പോഴത്. രണ്ടുപേരുടെ ആരാച്ചാരായ ഒരു ജയിൽ ജീവനക്കാരനെ പരാമർശിക്കുന്നുണ്ട് ഇതിനിടെ കരുണാകരൻ. പക്ഷേ അത് അധികമാരും അറിയാതിരിക്കാനും അദ്ദേഹം നിർദേശിക്കുന്നുണ്ട്. തടവുപുള്ളികളെ ക്കുറിച്ച് പല പല കഥകളാണ് പ്രചരിക്കുക. റിപ്പർ ചന്ദ്രനെക്കുറിച്ചും ഉണ്ടായിട്ടുണ്ട് പലതും. പക്ഷേ കേട്ടകഥകൾ വേറെ കണ്ട കാര്യങ്ങൾ അതിലും വേറെ. സഹോദരൻ കാണാൻ വരുന്ന കാര്യം ഓർക്കുന്നുണ്ട് ഈ മുൻ സൂപ്രണ്ട്. പക്ഷേ മൃതദേഹം വാങ്ങാൻ കൈനീട്ടാൻ അയാൾക്കും ധൈര്യമുണ്ടായില്ല. അതാണ് വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷം. മൃതദേഹവും വാങ്ങി നാട്ടിലെത്തിയാൽ അതുണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ സഹോദരൻ ഓർത്തുകാണും. മരിച്ചവരെപ്പോലും ഉൾക്കൊള്ളാൻ കഴിയാത്ത സമൂഹം പുറത്ത് ഉള്ളപ്പോൾ തന്നെയാണ് അകത്ത ജയിലിൽ കൊടും കുറ്റവാളികൾക്കൊപ്പം കുറേ ജീവനക്കാർ ജീവിക്കുന്നതും. രണ്ട് തൂക്കിക്കൊലകൾ നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട സൂപ്രണ്ടായിരുന്നു കരുണാകരൻ. റിപ്പർചന്ദ്രനെ തൂക്കിലേറ്റിയതിനു പുറമേ മറ്റൊരു തൂക്കിക്കൊലയുടെ ഓർമ്മകൾ കൂടി മനസ്സിലുണ്ട്. വയനാട് സ്വദേശിയായ വാകേരി ബാലകൃഷ്ണനായിരുന്നു അത്.1990 മാർച്ച് 16 നായിരുന്നു ബാലകൃഷ്ണനെ തൂക്കിലേറ്റിയത്. ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രഖ്യാപനമായിരുന്നു ബാലകൃഷ്ണന്റെ അവസാനകാലങ്ങൾ. നിയമത്തിന്റെ എല്ലാ വഴികളും അടഞ്ഞപ്പോൾ സമൂഹത്തിന്റെ വൈകാരികമായ പിന്തുണപോലും അന്ന് ബാലകൃഷ്ണൻ തേടി.ഡോ.സുകുമാർ അഴിക്കോടിന് കത്തയച്ചതും അദ്ദേഹം ജയിലിൽ ബാലകൃഷ്ണനെ കാണാൻ എത്തിയതും കരുണാകരൻ ഓർക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ് ജയിലിലെ ജീവിതങ്ങൾ എന്നു വെളിപ്പെടുത്തുകയാണ് അദ്ദേഹം. കൂറ്റൻ കൽഭിത്തികൾക്കുള്ളിൽ മനസ്സാക്ഷി മരവിച്ച തടവുകാർ മാത്രമല്ല. അവർക്കൊപ്പം ജീവിക്കേണ്ടിവരുന്ന കുറേ സാധാരണ ജീവനക്കാർ കൂടിയുണ്ട്.അവരുടെ ആത്മസംഘർഷങ്ങളുടെ ക്ലൈമാക്സാണ് ഓരോ തൂക്കിക്കൊലകളുമെന്നു പറഞ്ഞ് തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ് കരുണാകരൻ Content Highlights:Memories of Jail Superintendent N.B.Karunakaran who supervised execution of Ripper Chandran


from mathrubhumi.latestnews.rssfeed https://ift.tt/3bfTy0Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages