കാസര്‍ഗോഡ്: ജില്ലയില്‍ പുതിയതായി ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് കനത്ത ജാഗ്രത. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി മേഖലകളില്ലൊം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്്. ചെക്ക് പോസ്റ്റുകളില്‍ ചരക്ക് ലോറികള്‍ അടക്കം കര്‍ശന പരിശോധന നടത്തുന്നുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കാസര്‍ഗോഡ് കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കാസര്‍ഗോഡ് കളക്ടര്‍ വ്യക്തമാക്കി.
1987 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കി. ഇന്നലെ കാസര്‍ഗോഡ് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. എന്നിരുന്നാലും 2921 സാമ്പിളുകള്‍ അയച്ചതില്‍ 2342 എണ്ണവും രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്. സംഭവം അതീവഗൗരവതരമായ സ്ഥിതിയില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡും വയനാട്ടിലും കര്‍ശന പരിശോധനയാണ് നടത്തുന്നത്. പാലക്കാടും കുമളിയിലും തമിഴ്‌നാട്ടിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. യാത്രക്കാരെ കര്‍ശനമായി പരിശോധന നടത്തിയാണ് വിടുന്നത്. തമിഴ്‌നാട് പോലീസ് അത്യാവശ്യക്കാരെ മാത്രം കടത്തി വിടുന്നു. തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയ്ക്ക് അന്‍പതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ല. ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിനെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പറയുന്നു.
from mangalam.com https://ift.tt/2vDS6X3
via IFTTT
No comments:
Post a Comment