കൊറോണ ഭീതി; ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടയ്ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 3, 2020

കൊറോണ ഭീതി; ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടയ്ക്കുന്നു

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും പരിസരത്തും കൂടുതൽ സ്കൂളുകൾ അടയ്ക്കുന്നു. നോയിഡയിലെ ശ്രീറാം മില്ലേനിയം, ശിവ് നാടർ എന്നീ സ്കൂളുകളാണ് കഴിഞ്ഞദിവസം അടച്ചത്. ഇതിനു പിന്നാലെ വസന്ത് വിഹാറിലെ ശ്രീംറാം മില്ലേനിയം സ്കൂൾ, ഗുഡ്ഗാവിലെ ആരാവലി, മോൾസാരി ക്യാമ്പസ് എന്നിവയാണ് അടയ്ക്കുന്നത്. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്കൂളിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സ്കൂളിന് വെള്ളിയാഴ്ച വരെ അവധി നൽകിയത്. ഇയാളുടെ വീട്ടിൽ നടത്തിയ ജന്മദിനാഘോഷത്തിൽ സ്കൂളിൽ നിന്നുള്ള സഹപാഠികളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. മുൻകരുതലെന്ന നിലയിലാണ് സ്കൂൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ശിവ് നടാർ സ്കൂളിന് മാർച്ച് 10 വരെ അവധി പ്രഖ്യാപിച്ചു. വസന്ത് വിഹാറിലെ ശ്രീറാം മില്ലേനിയം സ്കൂൾ, ആരാവലി മോൾസാരി ക്യാമ്പസുകളും വരും ദിവസങ്ങളിൽ അടച്ചിടും. സ്പ്രിങ് വെക്കേഷൻ തുടങ്ങുന്നത് നേരത്തേയാക്കി സ്കൂളുകളിൽ ശുചീകരണ പ്രവർത്തനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ മാനേജ്മെന്റ് അധികൃതർ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ ഏഴ് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. Content Highlights:Coronavirus scare 5 Delhi-NCR schools shut as precaution


from mathrubhumi.latestnews.rssfeed https://ift.tt/3ct1HAy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages