റിയാദ്: സൗദിയിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും കോവിഡ്19ന്റെ പിടിയില്‍. ആശങ്കയോടെ പ്രവാസികള്‍. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ആശങ്കയിലാണ്. കുെവെത്തില്‍ 56, ബഹ്‌െറെനില്‍ 49, യു.എ.ഇയില്‍ 21, ഖത്തറില്‍ ഏഴ്, ഒമാനില്‍ ആറു എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ കോവിഡ് പടര്‍ന്നുപിടിച്ച ഇറാനില്‍നിന്നു സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണ് രോഗബാധിതരില്‍ മിക്കവരും.
ഇറാന്റെ സ്ഥിതി മുന്‍നിര്‍ത്തി ഏതൊരു അടിയന്തരസാഹചര്യവും നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയാറെടുക്കുകയാണ്. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടെ പല പരിപാടികളും റദ്ദാക്കി. മാര്‍ച്ച് 10 മുതല്‍ 14 വരെ ദുബായ് ഹാര്‍ബറില്‍ നടത്താനിരുന്ന ബോട്ട് ഷോ നവംബറിലേക്ക് മാറ്റി. ഏഷ്യ കപ്പ് ക്രിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മീറ്റിങ്ങും മാറ്റിവച്ചു.
സൗദിയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത് കിഴക്കന്‍ പ്രവിശ്യയിലാണ് . ഇവിടെ ആശുപത്രയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്‍ ഐസൊലോഷന്‍ വാര്‍ഡിലാണ്. ഇറാന്‍ സന്ദര്‍ശനത്തിനുശേഷം ബഹ്‌െറെന്‍ വഴി രാജ്യത്തേക്ക് മടങ്ങിയ ഇദ്ദേഹം ഇറാന്‍ സന്ദര്‍ശിച്ച കാര്യം അധികൃതരോട് വെളിപ്പെടുത്തിയിരുന്നില്ല. ജി.സി.സി പൗരന്മാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ ഇനി വിദേശ യാത്ര സാധ്യമാകൂ.
ഉംറ വിസയും പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. മീദന സന്ദര്‍ശിക്കുന്നതിനും വിസ അനുവദിക്കുന്നില്ല. കൊറോണ അപകടകരമാം പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസയും നിര്‍ത്തിയിട്ടുണ്ട്. ജനനിബിഢമായിരുന്ന മക്കയില്‍ തിക്കും തിരക്കുമില്ലാതെ ഇന്നലെ ശുചീകരണ ജോലിക്കാരും വിരലില്‍ എണ്ണാവുന്നവരും മാത്രമാണ് കടന്നുവന്നത് . രണ്ടു ദിവസമായി ബഹ്റൈനിലെ കടകളും കമ്പോളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഗള്‍ഫ് സമ്പദ് ഘടനക്ക് പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അസംസ്‌കൃത എണ്ണയുടെ വില ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത് തുടരുകയാണ്.
സൗദിയില്‍നിന്ന് െചെനയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ അടുത്ത മാസം അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുമെന്നാണ് കണക്ക്. ഉല്‍പാദനം കുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഭീതിപരത്തുന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണത്തിനും നിരോധനമുണ്ട്. വൈറസ് വ്യാപനത്തെ കുറിച്ചും മറ്റും ചിലര്‍ സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗത്തെകുറിച്ചറിയാന്‍ ആരോഗ്യവകുപ്പിന്റെ 937 നമ്പറില്‍ ബന്ധപ്പെടണമെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നും വാര്‍ത്തകള്‍ സ്വീകരിക്കാനും കിംവദന്തികള്‍ സ്വീകരിക്കരുതെന്നും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
from mangalam.com https://ift.tt/2PJQL7E
via IFTTT
No comments:
Post a Comment