ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമെന്ന് ശാസ്ത്രീയപരിശോധനാഫലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമെന്ന് ശാസ്ത്രീയപരിശോധനാഫലം

കൊട്ടിയം (കൊല്ലം) : പള്ളിമൺ ആറ്റിൽ മരിച്ചനിലയിൽ കണ്ട ദേവനന്ദ(7)യുടേത് സ്വാഭാവികമായ മുങ്ങിമരണമാണെന്ന് ശാസ്ത്രീയ പരിശോധനാഫലം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനാ ഫലങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണസംഘത്തിന് കൈമാറിയത്. കുട്ടി കാൽവഴുതി വെള്ളത്തിൽവീണതാെണന്നാണ് കണ്ടെത്തൽ. വെള്ളത്തിൽ മുങ്ങിമരിച്ചാലുണ്ടാകുന്ന സ്വഭാവികത മാത്രമാണ് ശരീരത്തിലുള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ മുറിവോ ആന്തരികാവയവങ്ങൾക്ക് തകരാറോ കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ മുങ്ങിമരിച്ചതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ കുട്ടിയുടെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞതോടെയാണ് വിപുലമായ അന്വേഷണം പോലീസ് നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം നെടുമ്പന പുലിയില ഇളവൂരെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. അഗ്നിശമന സേനയുടെ സ്കൂബാ ടീമിന്റെ സഹായത്തോടെ ആറിന്റെ ആഴങ്ങളിൽനിന്ന് ചെളിയും വെള്ളവും ശേഖരിച്ചു. ആറിന്റെ വിവിധ ഭാഗങ്ങളിലെ ആഴവും സംഘം പരിശോധിച്ചു. കുടവട്ടൂരിലെ നന്ദനം വീട്ടിലും ഫൊറൻസിക് സംഘം എത്തി തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും സമഗ്രമായി വിലയിരുത്തിയാണ് സംഘം അവസാന നിഗമനത്തിലെത്തിയത്. എന്നാൽ കുട്ടി വെള്ളത്തിൽവീണ് മരിച്ചെന്ന കാര്യത്തിൽ സംശയമിെല്ലന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. കുട്ടി ഒരിക്കലും ഒറ്റയ്ക്ക് ആറിന്റെ ഭാഗത്തേക്ക് പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വീട്ടുകാർ. കുട്ടി എങ്ങനെ ആറിന്റെ ഭാഗത്തെത്തി എന്നതിലാണ് അന്വേഷണം വേണ്ടതെന്ന് വീട്ടുകാർ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഏതറ്റംവരെയും പോകുമെന്ന് കുട്ടിയുടെ അച്ഛൻ പ്രദീപ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 27-ന് രാവിലെ പത്തുമണിയോടെയാണ് ദേവനന്ദയെ അമ്മയുടെ വീടായ ഇളവൂർ ധനീഷ് ഭവനിൽനിന്ന് കാണാതാകുന്നത്. 28-ന് രാവിലെ ഏഴരയോടെയാണ് പള്ളിമൺ ആറ്റിലെ താത്കാലിക നടപ്പാലത്തിനുതാഴെ മൃതദേഹം കണ്ടത്. content highlights:scientific examination confirms death of devananda due to drowning


from mathrubhumi.latestnews.rssfeed https://ift.tt/3cXlCI5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages