ന്യൂഡൽഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദർശനം റദ്ദാക്കി. ഈ മാസം 17-നായിരുന്നു മോദി ധാക്കയിലേക്ക് പോകാനിരുന്നത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി മോദിക്ക് ക്ഷണം. ഞായറാഴ്ചയാണ് ബംഗ്ലാദേശിൽ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതിൽ രണ്ടു പേർ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. കൊറോണ പടർന്ന്പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങൾ ബംഗ്ലാദേശ് സർക്കാർ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. Content Highlights:PM Modis Dhaka trip cancelled after 3 coronavirus cases reported in Bangladesh
from mathrubhumi.latestnews.rssfeed https://ift.tt/2IvDM5J
via
IFTTT
No comments:
Post a Comment