കൊറോണ; പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

കൊറോണ; പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

തിരുവനന്തപുരം: പത്തനംതിട്ടയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോൾസെന്റർ പ്രവർത്തനം ആരംഭിച്ചു. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകൾ. സംശയനിവാരണത്തിനായും വിവരങ്ങൾ കൈമാറുന്നതിനായും കോൾ സെന്ററിലേക്ക് വിളിക്കാം. കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയിൽ നിന്നെത്തിയവർക്കും അവരുടെ കുടുംബാഗംങ്ങളുമുൾപ്പെടെ അഞ്ചുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്രയധികം പേരിൽ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരുൾപ്പെടെ 2,000 പേരെ കണ്ടെത്താനുള്ള വലിയ ശ്രമമാണ് ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്നത്. ഫെബ്രുവരി 29-ന് ഖത്തർ എയർവേസിന്റെ ക്യു.ആർ-126 വെനീസ്-ദോഹ, ക്യു.ആർ- 514 ദോഹ-കൊച്ചി വിമാനത്തിലെത്തിയവരെയാണ് കണ്ടെത്തേണ്ടത്. ഈ വിമാനങ്ങളിൽ സഞ്ചരിച്ച് സംസ്ഥാനത്തെത്തിയവർ എത്രയുംവേഗം ജില്ലാ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം കൊറോണ ഭീതി നിലനിൽക്കുന്നതിനിടെ 15 പേർ പത്തനംതിട്ടയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് സ്ത്രീകളുമുണ്ട്. ആടൂർ താലൂക്കാശുപത്രിയിൽ രണ്ടുപേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒമ്പത് പേരുമാണ് ചികിത്സയിലുള്ളത്. ഇവരെ നിരീക്ഷിച്ചുവരികയാണ്. 58 പേരാണ് ഇറ്റലിയിൽ നിന്ന് എത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതേസമയം പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള ചിലരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതിനിടെ കൊല്ലത്ത് അഞ്ചുപേരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Content Highlights:Corona Virus; 20 people in isolation ward in Pathanamthitta and Kollam


from mathrubhumi.latestnews.rssfeed https://ift.tt/2TPQku0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages