ജറുസലേം: കൊറോണ വൈറസിനെതിരേ ഇസ്രയേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അടുത്തദിവസങ്ങളിൽത്തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് ഇസ്രയേൽ പത്രമായ ഹആരെറ്റ്സ് റിപ്പോർട്ടുചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസേർച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. എന്നാൽ, വാക്സിൻ ഇനിയും ലാബ് പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇസ്രയേൽ പ്രതിരോധമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. Content Highlights:Israel scientists claim that they are found a vaccine against Covid-19 Virus
from mathrubhumi.latestnews.rssfeed https://ift.tt/2U3NmSC
via
IFTTT
No comments:
Post a Comment