പനി: ആത്മഹത്യ ചെയ്ത പോലീസുകാരന്റെ രക്തപരിശോധനാ ഫലം നെഗറ്റീവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

പനി: ആത്മഹത്യ ചെയ്ത പോലീസുകാരന്റെ രക്തപരിശോധനാ ഫലം നെഗറ്റീവ്

കിളിമാനൂർ: ആത്മഹത്യ ചെയ്ത കുമിളി ടൂറിസം പോലീസ് ഉദ്യോഗസ്ഥൻ പള്ളിക്കൽ പകൽക്കുറി ആറയിൽ കാർത്തിക വിലാസത്തിൽ വിനോദ് കുമാറി (38)ന്റെ മൃതദേഹപരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് നടപടികൾ പൂർത്തിയാക്കിയത്. പനി ബാധിച്ചിരുന്നതായി 17-ന് രാവിലെ വാടക വീട്ടിൽ തൂങ്ങിമരിക്കും മുൻപ് വിനോദ് കുമാർ ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. പോലീസ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചശേഷം രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. തിരക്കുമൂലം ഫലംവരാൻ വൈകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ നെഗറ്റീവാണെന്ന് പരിശോധനാ റിപ്പോർട്ട് ലഭിച്ചു. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി മുഖത്തലയിലെ കുടുംബ വീട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3dimo2E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages