മൂന്ന് ലക്ഷത്തിന്റെ ക്വട്ടേഷനില്‍ കൊച്ചിയിലെ ഗുണ്ടാനേതാവിനെ കൊല്ലാനെത്തി ; തമിഴ്‌നാട്ടിലെ എട്ട് കൊടും കുറ്റവാളികള്‍ മുനമ്പം പോലീസിന് മുന്നില്‍ കുടുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2020

മൂന്ന് ലക്ഷത്തിന്റെ ക്വട്ടേഷനില്‍ കൊച്ചിയിലെ ഗുണ്ടാനേതാവിനെ കൊല്ലാനെത്തി ; തമിഴ്‌നാട്ടിലെ എട്ട് കൊടും കുറ്റവാളികള്‍ മുനമ്പം പോലീസിന് മുന്നില്‍ കുടുങ്ങി

കൊച്ചി: കൊച്ചിയിലെ ഗുണ്ടാനേതാവിനെ കൊല്ലാനുള്ള ക്വട്ടേഷനുമായി തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കൊടും കുറ്റവാകളികള്‍ അടങ്ങിയ എട്ടംഗ ഗുണ്ടാസംഘത്തെ മാരാകായുധങ്ങളുമായി പോലീസ് പിടികൂടി. തമിഴ്‌നാട് തിരുനെല്‍വേലിക്കാരന്‍ രമേഷ്, നാഗര്‍കോവില്‍ തെക്കേത്തെരുവ് സ്വദേശി രാമസ്വാമി, വള്ളിയൂര്‍ കീലത്തെരുവിലെ യേശു, തൂ എന്നിവരടക്കമുള്ളവരാണ് പിടിയലായത്.

മൂന്ന് ലക്ഷം രൂപയുടെ ക്വട്ടേഷനില്‍ ഗുണ്ടാ നേതാവിനെ കൊല്ലാന്‍ എത്തിയ ഇവരെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് പോലീസ് പൊക്കിയത്. കൊച്ചി മുനമ്പത്ത് ഒരു ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് കൃത്യം എങ്ങിനെ നടത്താം എന്ന ആലോചന നടത്തുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ഇവരുടെ കാറിന്റെ ഡിക്കിയില്‍ നിന്നും വടിവാളുകളും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അഞ്ചുദിവസമായി ഹോം സ്‌റ്റേയില്‍ കഴിയുന്ന ഇവര്‍ വ്യാഴാഴ്ച വൈകിട്ട് മുനമ്പം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ചെന്നൈയില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയതാണെന്നായിരുന്നു പറഞ്ഞത്.

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചിയിലെ ഒരു ഗുണ്ടാനേതാവിനെ കൊല്ലാന്‍ വന്നതാണെന്ന് ഇവര്‍ സ്ഥിരീകരിച്ചത. ആലുവാക്കാനായ ഒരാളായിരുന്നു ഹോം സ്‌റ്റേയില്‍ താമസ സൗകര്യവും ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ മൊഴി കൊടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അനേകം കൊലപാതകകേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. സംഘത്തിലെ അരുളാനന്ദന്‍ പനങ്ങാട് മക്കള്‍ കക്ഷി എന്ന ഗുണ്ടാ സംഘത്തില്‍ അംഗമാണ്. ഇവരെ അറസ്റ്റ് ചെയ്തു റിമാന്റില്‍ വിട്ടിരിക്കുകയാണ്.



from mangalam.com https://ift.tt/38xpKuM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages