മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വലിയൊരു പോരാട്ടത്തിനാണ് എഫ്.സി. ഗോവ സ്വന്തം മണ്ണിലൊരുങ്ങുന്നത്. സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരേ ഇറങ്ങുമ്പോൾ മുന്നേറാൻ കേവലം വിജയം മാത്രം പോരാ, അത് വലിയ മാർജിനിൽ ആയിരിക്കണം. ശനിയാഴ്ച രാത്രി 7.30 ഫത്തോർഡ സ്റ്റേഡിയത്തിലാണ് കളി. ചെന്നൈയിൽ നടന്ന ആദ്യപാദത്തിൽ 4-1നാണ് ചെന്നൈയിൻ ഗോവൻ ടീമിനെ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നുഗോളിന് ജയിച്ചാൽ ഗോവയ്ക്ക് ഫൈനലിൽ കടക്കാം. കാരണം എവേ ഗോൾ പരിഗണിക്കുന്നുണ്ട്. മധ്യനിരക്കാരായ ഹ്യൂഗോ ബൗമാസ്, എഡു ബേഡിയ, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരുടെ തിരിച്ചുവരവ് ടീമിന് ശക്തിനൽകും. മറുവശത്ത് ചെന്നൈയിൻ മികച്ചഫോമിലാണ്. ജോൺ ഗ്രിഗറിക്ക് പകരമെത്തിയ സ്കോട്ടിഷുകാരൻ ഓവൻ കോയിലിന്റെ കീഴിൽ ടീമിന് ഒത്തിണക്കം കൈവന്നിട്ടുണ്ട്. ആദ്യ സെമിയിൽ നേടിയ വൻജയം ടീമിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്്്. നെരിയൂസ് വാൽസ്കിസ്-റാഫേൽ ക്രിവെല്ലറോ-ആന്ദ്രെ ഷെംബ്രി, ലാലിയൻസുല ചാങ്തേ എന്നിവർ കളിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. സെൻട്രൽ ഡിഫൻസിൽ എലി സാബിയ-ലൂസിയൻ ഗോയിൻ സഖ്യത്തിന് മികച്ച ഒത്തിണക്കമുണ്ട്. Content Highlights: ISL 2020 Semi Final FC Goa vs Chennaiyin FC
from mathrubhumi.latestnews.rssfeed https://ift.tt/38w33Hw
via
IFTTT
No comments:
Post a Comment