ന്യൂഡൽഹി: കൊറോണ വൈറസ് പരിശോധനയ്ക്കായി ചെലവുകുറഞ്ഞതും കൃത്യമായ ഫലം തരുന്നതുമായ ഡയഗ്നോസ്റ്റിക് കിറ്റ് പുറത്തിറക്കാനൊരുങ്ങി സി.സി.എം.ബി. (സെന്റർ ഫോർ സെല്ലുലാർ ആൻഡ് മൊളികുലർ ബയോളജി). രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം കിറ്റുകൾ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സി.സി.എം.ബി. ഡയറക്ടർ ഡോ. ആർ.കെ. മിശ്ര പറഞ്ഞു. കിറ്റിന്റെ വില സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ലെങ്കിലും 400-500 രൂപയ്ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡയറക്ടർ വ്യക്തമാക്കി. പരിശോധന ചെലവ് 1,000 രൂപയിൽ താഴെ നിർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19 വൈറസ് കൾച്ചർ ചെയ്യുന്നതിനുള്ള നടപടികൾ സി.സി.എം.ബി. ഉടനാരംഭിക്കും. ഇതിനുള്ള അനുമതി സർക്കാരിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും ഡോ. മിശ്ര പറഞ്ഞു. Content Highlights:CCMB working on cost-effective diagnostic kits for COVID-19, planning to culture virus
from mathrubhumi.latestnews.rssfeed https://ift.tt/39lGiX2
via
IFTTT
No comments:
Post a Comment