മുംബൈ: ലോകപ്രശസ്തനായ ഇന്ത്യൻ പാചകവിദഗ്ധനും പ്രശസ്ത ഭക്ഷ്യശൃംഖലയായ ബോംബെ കാന്റീനിന്റെ ശില്പികളിലൊരാളുമായ ഫ്ലോയ്ഡ് കാർഡോസ് (59) കൊറോണ രോഗം ബാധിച്ച് യു.എസ്സിൽ മരിച്ചു. ഈ മാസമാദ്യം മുംബൈയിലുണ്ടായിരുന്ന കാർഡോസിന്റെ വിരുന്നിൽ ഇരുനൂറോളം ആളുകൾ പങ്കെടുത്തിരുന്നു എന്നത് മഹാരാഷ്ട്രയിലെ ഉന്നതതലങ്ങളിൽ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്. മുംബൈയിൽ മാർച്ച് ഒന്നിനാണ് ബോംബെ കാന്റീനിന്റെ അഞ്ചാംവാർഷികവിരുന്ന് നടന്നത്. ബോംബെ കാന്റീനിന്റെ ഉടമകളിലൊരാളും പാചകവിഭാഗം മേധാവിയുമായ കാർഡോസ്തന്നെയാണ് വിരുന്നൊരുക്കിയത്. അതുകഴിഞ്ഞ് മാർച്ച് എട്ടിന് അദ്ദേഹം മുംബൈയിൽനിന്ന് ഫ്രാങ്ക്ഫുർട് വഴി ന്യൂയോർക്കിലെത്തി. മാർച്ച് 18-നാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹം മരണമടഞ്ഞകാര്യം ബുധനാഴ്ചയാണ് ബോംബെ കാന്റീനിന്റെ ഉടമസ്ഥകമ്പനിയായ ഹംഗർ ഇൻകോർപ്പറേറ്റഡ് അറിയിച്ചത്. കൊറോണ രോഗം സംശയിച്ച് ആശുപത്രിയിലാണെന്ന് കാർഡോസ് കഴിഞ്ഞ ദിവസം സമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മുംബൈയിലെ ചടങ്ങിൽ പങ്കെടുത്തവരെയും ഹോട്ടലിലെ പാചകക്കാരെയും ഉദ്യോഗസ്ഥരെയും എല്ലാം വിവരം അറിയിച്ചിരുന്നെന്നും ആർക്കും രോഗലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹംഗർ ഇൻകോർപ്പറേറ്റഡ് അറിയിച്ചു. മുംബൈയിൽവെച്ച് കാർഡോസുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മുംബൈയിൽ ജനിച്ച് അവിടെയും ഗോവയിലുമായി വളർന്ന ഫ്ലോയ്ഡ് കാർഡോസ് ഇന്ത്യയിലും സ്വിറ്റ്സർലൻഡിലുമുള്ള പ്രശസ്തകേന്ദ്രങ്ങളിൽനിന്നാണ് പാചക കലയിൽ വൈദഗ്ധ്യം നേടിയത്. കുറച്ചുകാലമായി ന്യൂയോർക്ക് ആണ് തട്ടകം. Content Highlight: Chef Floyd Cardoz dies of Covid-19
from mathrubhumi.latestnews.rssfeed https://ift.tt/2UBdgNT
via
IFTTT
No comments:
Post a Comment