വീട്ടുവിലാസം ‘ലഖ്നൗ ജയിൽ’, കൊലപ്പുള്ളി പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

വീട്ടുവിലാസം ‘ലഖ്നൗ ജയിൽ’, കൊലപ്പുള്ളി പിടിയിൽ

ലഖ്നൗ (യു.പി.): ആധാർ കാർഡിൽ വീട്ടുവിലാസം 'ലഖ്നൗ ജയിൽ'. ഇതുകണ്ട പോലീസ് കൊലപ്പുള്ളിയെ കൈയോടെ പിടികൂടി 'വീട്ടിൽ' തിരിച്ചെത്തിച്ചു. കഴിഞ്ഞമാസം ലഖ്നൗവിലെ ഗോസായിഗഞ്ജിൽ സന്തോഷ് തിവാരി (40) എന്ന ട്രക്ക് ഡ്രൈവറെ കൊന്ന സണ്ണി ചൗഹാനെയാണ് ആധാർ കാർഡിലെ വിലാസംകണ്ട് പോലീസ് പിടിച്ചത്. തിവാരിയുടെ കൊലയുമായി ബന്ധപ്പെട്ട് പഴയ ജയിൽപ്പുള്ളികളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിലാണ് സണ്ണിയുടെ ആധാർ കാർഡിൽ വീട്ടുവിലാസമായി ലഖ്നൗ ജയിൽ എന്നു വെച്ചിരിക്കുന്നതു കണ്ടത്. അച്ഛൻ ഇവിടത്തെ ജീവനക്കാരനായതിനാലാണ് ഇങ്ങനൊരു വിലാസമെന്ന് ഇയാൾ അവകാശപ്പട്ടു. ചോദ്യംചെയ്യലിൽ ഗുണ്ടാനിയമപ്രകാരം ജയിലിൽ കിടന്നിട്ടുള്ളയാളാണു സണ്ണിയെന്നു മനസ്സിലായി. തിവാരിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫെബ്രുവരി 24-ന് സണ്ണി ട്രക്ക് അതിന്റെ ഉടമയുടെ അടുത്തെത്തിക്കാനായി എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.വിശദമായ ചോദ്യം ചെയ്യലിൽ മദ്യലഹരിയിൽ നടന്ന കൈയാങ്കളിയിൽ താനുൾപ്പെടെ നാലുപേർചേർന്ന് തിവാരിയെ കൊല്ലുകയായിരുന്നെന്ന് സണ്ണി സമ്മതിച്ചതായി ഗോസായിഗഞ്ജ് എസ്.എച്ച്.ഒ. ഡി.പി. കുശ്വാഹ പറഞ്ഞു. ഇയാളെ ബുധനാഴ്ച അറസ്റ്റുചെയ്തു. ഒപ്പമുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. Content Highlights:Adhaar card with jail address leads man back to his home


from mathrubhumi.latestnews.rssfeed https://ift.tt/2x7tqq6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages