കോവിഡ് സ്ഥിരീകരിച്ച ഗായികയുടെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

കോവിഡ് സ്ഥിരീകരിച്ച ഗായികയുടെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു

ന്യൂഡൽഹി: കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂർ ഇടപഴകിയവരിൽ ബിജെപി എംപി ദുഷ്യന്ത് സിങ്അടക്കം നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോർട്ടുകൾ. സംശയത്തെ തുടർന്ന്സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ദുഷ്യന്ത് സിങ്. കനിക കപൂറിനൊപ്പമുള്ള പാർട്ടിയിൽ ദുഷ്യന്ത് സിങ്ങിന്റെ അമ്മയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയും പങ്കെടുത്തിരുന്നു. അതിനാൽ ഇരുവരും സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണ്. ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പർക്കത്തിലേർപ്പെട്ടിരുന്നു. കനികയ്ക്ക്കോവിഡ് സ്ഥിരീകരിച്ചതിനാൽ എല്ലാവരും സ്വയം ക്വാറന്റൈനിലാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാർക്കുമൊപ്പം സത്കാരത്തിൽ പങ്കെടുത്തിരുന്നു. ഇതാണ്ആശങ്ക കൂട്ടുന്നത്. ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്വാൾ, രാജ്യവർധൻ റാത്തോഡ് എന്നിവർക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ദുഷ്യന്ത് സിങ്ങുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ തങ്ങൾ സാമൂഹിക സമ്പർക്കം ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന്രാഷ്ട്രപതി ട്വീറ്റ് ചെയ്തിരുന്നു.ലഖ്നൗവിൽ ദുഷ്യന്ത് സിങ്ങിനൊപ്പം പാർട്ടിയിൽ പങ്കെടുത്തവരാരൊക്കെയാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. "The Corona virus outbreak has forced us to keep a respectful distance from others. This isolation, self-imposed or medically mandated, can be taken as an ideal opportunity to ponder our journey so far and the future path."https://t.co/o5KjifiUJG — President of India (@rashtrapatibhvn) March 20, 2020 ലഖ്നൗവിൽ വെച്ച് താനും മകൻ ദുഷ്യന്തും ഒരുസത്കാരത്തിൽ പങ്കെടുത്തിരുന്നുവെന്നും നിർഭാഗ്യവശാൽ കോവിഡ് പോസിറ്റീവാണെന്ന സ്ഥിരീകരിച്ച കനികയും ആ സത്കാരത്തിൽ ഉണ്ടായിരുന്നതിനാൽ തങ്ങൾ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണെന്ന വസുന്ധര രാജയും ട്വീറ്റ് ചെയ്തിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഇതുവരെയും കാണിക്കാത്തതിനാൽ ദുഷ്യന്തിനെയും വസുന്ധരരാജയെയും കൊറോണ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല. content highlights:Dushyant Singh Trail , President Ramnath Kovind and MPs in self quarantine


from mathrubhumi.latestnews.rssfeed https://ift.tt/2xXyLRs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages