ന്യൂഡല്‍ഹി: ലോകത്തുടനീളം കോവിഡ് രൂക്ഷമായി ബാധിക്കുമ്പോള്‍ രോഗം വന്നാല്‍ ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്ന പ്രചരണത്തെ തള്ളി ലോകാരോഗ്യ സംഘടന. രോഗം വന്നാല്‍ ചെറുപ്പക്കാര്‍ മരിക്കില്ലെന്നും പ്രായം കൂടിയവരിലാണ് രോഗം അപകടകരമാകുന്നതെന്നുമുള്ള പ്രചരണം തെറ്റാണെന്ന് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ജനീവയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചെറുപ്പക്കാര്‍ക്കും മരണം സംഭവിക്കാമെന്ന് ഡബ്‌ള്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പ്രായം കൂടിയവരിലാണ് രോഗം എളുപ്പം നാശം വിതയ്ക്കുന്നത് എന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ചെറുപ്പക്കാരിലുണ്ട്. അവര്‍ രോഗപ്രതിരോധ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പുമായി എത്തിയത്. ആരും സുരക്ഷിതര്‍ അല്ലെന്നും എല്ലാവരും പുലര്‍ത്തേണ്ട ജാഗ്രത ചെറുപ്പക്കാര്‍ക്കും ബാധകമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രോഗികളോടും അവശരോടും ഇടപഴകുന്നത് സൂക്ഷിച്ചു വേണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സോഷ്യല്‍ ഡിസ്റ്റന്‍സിനേക്കാള്‍ ഫിസിക്കല്‍ ഡിസ്റ്റന്‍സാണ് ആവശ്യമെന്ന നിര്‍ദേശമാണ് നല്‍കുന്നത്. അവശരുമായി ശാരീരികമായി അകലം പാലിക്കുക എന്നതാണ് സുരക്ഷിത മാര്‍ഗ്ഗമായി ചൂണ്ടിക്കാട്ടുന്നത്. അതിനിടയില്‍ ലോകത്ത് കോവിഡ് കനത്ത നാശം വിതച്ച് ശക്തിപ്രാപിക്കുകയാണ്. ലോകത്താകെ മാനം മരണം 11367 ആയി. 2,75,143 പേരെ രോഗം ബാധിച്ചു. പുതിയതായി 30,000 കേസുകളാണ് ഉണ്ടായിരിക്കുന്നത്. യുറോപ്പില്‍ ഇറ്റലിയിലും സ്‌പെയിനിലും സ്ഥിതി കൂടുതല്‍ വഷളാകുകയാണ്. ഇറ്റലിയില്‍ മരണം 4000 കടന്നു. 24 മണിക്കൂറിനിടയില്‍ 627 മരണമാണ് ഇറ്റലി കണ്ടത്. ഇന്നലെ ഒറ്റദിവസം സ്‌പെയിനില്‍ ഇത് 245 പേര്‍ മരണമടഞ്ഞു. ഇറാനിലെയും സ്‌പെയിനിലെയും മാത്രം മരണം ഇന്നലെ 1000 കടന്നു
അമേരിക്കയില്‍ പുതിയതായി 5000 പേര്‍ രോഗികളായി. വൈസ് പ്രസിഡന്റ് പെന്‍സിന്റെ സ്റ്റാഫംഗത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇസ്രായേലിലും യുഎഇയിലും ഈജിപ്തിലും മലേഷ്യയിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറബ് വംശജനും ഏഷ്യന്‍ വംശജനുമാണ് യുഎഇയില്‍ ആദ്യമായി കോവിഡ് മൂലം മരണമടഞ്ഞത്. ബ്രിട്ടനില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയാണ്. സമ്പൂര്‍ണ്ണ സമ്പര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/3deTrEN
via IFTTT
No comments:
Post a Comment