പാരീസ്: ഫ്രഞ്ച് ചുംബനം പാടില്ല, ഹസ്തദാനം ഒഴിവാക്കണം, 5,000 ല്‍ അധികം പേര്‍ കൂടുന്ന പരിപാടികളും വേണ്ട. കോവിഡ്-19 (കൊറോണ) െവെറസ് ബാധയെ തുടര്‍ന്നു ഫ്രാന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ ചിലതാണിവ. െവെറസ് ബാധിച്ച് 100 പേര്‍ ആശുപത്രിയിലായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. ഇതുവരെ രണ്ട് പേരാണു ഫ്രാന്‍സില്‍ മരിച്ചത്. വ്യക്തികളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ പ്രയാസമാണെന്നു വ്യക്തമാക്കിയശേഷമാണു സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍.
ഇതു പൊതുഇടങ്ങളില്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. വ്യക്തികള്‍ കണ്ടുമുട്ടുമ്പോള്‍ ചുംബിക്കുന്നതു ഫ്രാന്‍സില്‍ സാധാരണമാണ്. എന്നാല്‍, കവിളില്‍ പോലും ഉമ്മ വേണ്ടെന്നാണു നിര്‍ദേശം. പാരീസ് ഹാഫ് മാരത്തണ്‍ അടക്കമുള്ള പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ ഹസ്തദാനത്തിന് അപ്രഖ്യാപിത വിലക്ക് വന്നുകഴിഞ്ഞു.
രോഗരഹിത ജീവിതം വാഗ്ദാനം ചെയ്ത് അണികളെ സമ്പാദിച്ച കൊറിയന്‍ മത നേതാവിനെതിരേ ദക്ഷിണ കൊറിയ കേസെടുക്കാന്‍ നിര്‍ദേശിച്ചു. കോവിഡ് -19 െവെറസ് പടര്‍ത്തിയതിനാണ് മതനേതാവിനെതിരേ കേസെടുത്തിരിക്കുന്നത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷന്‍ ലീ മാന്‍ ഹീ(88)ക്കെതിരേ കേസെടുക്കാന്‍ സോള്‍ നഗരസഭ പ്രോസിക്യൂട്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അദ്ദേഹത്തിന്റെ 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമനടപടി നേരിടേണ്ടിവരും. കോവിഡ് -19(കൊറോണ) െവെറസ് ബാധയെ തുടര്‍ന്നാണു നടപടി. കൊറിയയില്‍ കോവിഡ്-19 ബാധിച്ച് 21 പേരാണു മരിച്ചത്. 3,730 പേരാണു ചികിത്സയിലുള്ളത്. ഇവരില്‍ പാതിയും ലീ മാന്‍ ഹീയുടെ അനുയായികളാണ്.
കഴിഞ്ഞ മാസം ലീ ദെയ്ഗുവില്‍ നടത്തിയ മതസമ്മേളനമാണു െവെറസ് പടരുന്നതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്. ചടങ്ങില്‍ സംബന്ധിച്ച 9,000 പേരിലാണു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചാണു സമ്മേളനം നടത്തിയതെന്നു കണ്ടെത്തിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തവരില്‍നിന്നാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍. ലീയെയും രോഗ പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടാണു ലീ മാന്‍ ഹീ സ്വന്തം സഭ സ്ഥാപിച്ചത്. അനുയായികള്‍ രോഗത്തെ ഭയക്കേണ്ടെന്നായിരുന്നു പ്രധാന വാഗ്ദാനം.
from mangalam.com https://ift.tt/38g4hX6
via IFTTT
No comments:
Post a Comment