വാഷിങ്ടൺ: അവികസിത-വികസ്വര രാജ്യങ്ങളിൽ കോവിഡ്-19 നിയന്ത്രണപ്രവർത്തനങ്ങൾക്കായി 5000 കോടി ഡോളർ (3.6 ലക്ഷം കോടി രൂപ) അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. ഇതിൽ ആയിരം കോടി ഡോളർ ഏറ്റവും ദരിദ്രരാജ്യങ്ങൾക്ക് നൽകും. “കൊറോണ വൈറസ് അതിവേഗത്തിൽ പടരുന്നു. നമ്മളെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണിത്. ഐ.എം.എഫിന്റെ മൂന്നിലൊന്ന് അംഗരാജ്യങ്ങളിൽ രോഗം പടർന്നുകഴിഞ്ഞു. സാഹചര്യം അതിഗുരുതരമായേക്കാം. ആഗോളതലത്തിൽത്തന്നെ പ്രതികരണം ആവശ്യമാണ്” -ഐ.എം.എഫ്. മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.ആഗോളവളർച്ചനിരക്ക് കഴിഞ്ഞവർഷത്തേതിനെക്കാൾ കുറയുമെന്നും ജോർജിയേവ കൂട്ടിച്ചേർത്തു. ദുർബലമായ ആരോഗ്യസംവിധാനവും പ്രതികരണശേഷിയുമുള്ള രാജ്യങ്ങൾക്കാവും ഇത് വെല്ലുവിളിയാവുകയെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3ax2Uow
via
IFTTT
No comments:
Post a Comment