പുതുക്കൽ നിർത്തിവെക്കില്ല: തദ്ദേശ വോട്ടർ പട്ടിക 27-ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

പുതുക്കൽ നിർത്തിവെക്കില്ല: തദ്ദേശ വോട്ടർ പട്ടിക 27-ന്

തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് വോട്ടർപട്ടിക തയ്യാറാക്കുന്ന ജോലി നിർത്തിവെക്കില്ല. ഹിയറിങ് ഒഴിവാക്കിയിട്ടുണ്ടെന്നും കാസർകോട് ഒഴികെയുള്ള ജില്ലകളിലെ വോട്ടർ പട്ടിക 27-ന് പ്രസിദ്ധീകരിക്കുമെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പായി പേരു ചേർക്കുന്നതിന് രണ്ട് അവസരംകൂടി നൽകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. ഹിയറിങ് ഒഴിവാക്കിയതിനാൽ ആക്ഷേപങ്ങളുണ്ടായാൽപോലും ഉദ്യോഗസ്ഥരുടെ വീഴ്ചയായി കാണില്ല. തെറ്റുണ്ടെങ്കിൽ പട്ടിക പ്രസിദ്ധീകരിച്ചശേഷം തിരുത്താൻ അവസരമുണ്ട്. കൊറോണയ്ക്കെതിരേയുള്ള പ്രതിരോധ നടപടികളിൽ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് പുതുക്കൽ ജോലി നിർത്തിവെക്കണം എന്ന ആവശ്യം ഉയർന്നത്. എന്നാൽ, എതാനും ദിവസത്തെ ജോലിയേ ശേഷിക്കുന്നുള്ളൂ എന്ന് കമ്മിഷൻ വ്യക്തമാക്കി. 25-ന് പ്രസിദ്ധീകരിക്കാനായിരുന്നു മുൻ തീരുമാനം. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും നിലവിലെ വോട്ടർപട്ടിക ജനുവരി 20-ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. പേരുചേർക്കുന്നതിനും മറ്റുമുള്ള അപേക്ഷകൾ മാർച്ച് 16 വരെ സ്വീകരിച്ചു. തുടർനടപടികൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ 25-ന് പൂർത്തിയാക്കും. സർക്കാരിെന്റ ജാഗ്രതാ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ തുടർനടപടികൾ ഏപ്രിൽ മൂന്നിന് പൂർത്തിയാക്കി ആറിന് പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനനടപടി ആരംഭിച്ചിട്ടുണ്ട്. അവ പൂർത്തിയായാൽ ഉടൻതന്നെ പുതിയ വാർഡുകളെ അടിസ്ഥാനമാക്കി ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേരു ചേർക്കുന്നതിന് അപ്പോഴും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കരട് പട്ടികയിലെ മറ്റ് ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനും അവസരം ഉണ്ടാകും. പൊതുതിരഞ്ഞെടുപ്പിെന്റ വിജ്ഞാപനത്തിനുമുമ്പ് പേരുചേർക്കുന്നതിനും മറ്റും ഒരിക്കൽകൂടി അവസരം നൽകും. ആ സമയത്ത് ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമപട്ടിക തയ്യാറാക്കുന്നത്. Content Highlights:Voters list renewing process wont stop


from mathrubhumi.latestnews.rssfeed https://ift.tt/2xZclze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages