രണ്ടുവയസുകാരിയുടേതുള്‍പ്പെടെ 24 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും; ഉദ്വേഗത്തോടെ ആരോഗ്യവകുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2020

രണ്ടുവയസുകാരിയുടേതുള്‍പ്പെടെ 24 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും; ഉദ്വേഗത്തോടെ ആരോഗ്യവകുപ്പ്

പത്തനംതിട്ട/കോട്ടയം/കൊച്ചി:കോവിഡ്-19 വൈറസ് ബാധ സംശയത്തെതുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായ ഏതാനും പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും. പത്തനംതിട്ടയിൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കൊറോണ ഭീതിയെ തുടർന്ന് പത്തനംതിട്ടയിൽ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. കടകൾ അടഞ്ഞുകിടക്കുന്നു. ബസ് സർവീസുകളും കുറഞ്ഞു. യാത്രചെയ്യാൻ ആളില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 24 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. കൊറോണ ബാധിതർ ഉണ്ടെന്നറിഞ്ഞതിനെ തുടർന്ന് രോഗികളൊഴിഞ്ഞ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി അതേസമയം മൂന്ന് പേർക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. കളമശ്ശേരി മെഡിക്കൽ കോളേജിൽ 23 പേരാണ് ഐസൊലേഷൻ വാർഡിലുള്ളത്. അതിനിടെ ഖത്തർ എയർവേസ് വിമാനത്തിൽ 40 മലയാളികൾ ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇവരുടെ രക്ത സാമ്പിളുകൾ വിശദ പരിശോധനയ്ക്ക് അയയ്ക്കും. പുലർച്ചെ 2.20നാണ് ഇവർ കൊച്ചിയിലെത്തിയത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിർത്തിവെച്ചു. കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരെ പരിശോധിക്കുന്നു കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. കോട്ടയത്ത് നിരീക്ഷണത്തിൽ ഉള്ളത് 10 പേരാണ്. ഇറ്റലിയിൽ നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയ 23 പേരെ വീട്ടുനിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയവർ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന 22 കോട്ടയം സ്വദേശികളും വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 167 പേരാണ് കോട്ടയത്ത് നിരീക്ഷണത്തിൽ ഉള്ളത്. കൊല്ലത്ത് ഇറ്റലിയിൽ നിന്നെത്തിയ പെൺകുട്ടി നിരീക്ഷണത്തിലാണ്.ഈ പെൺകുട്ടി തീവണ്ടിയിലടക്കം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പെൺകുട്ടി ട്രെയിൻ മാർഗമാണ് വീട്ടിലേക്ക് പോയത്. ഇവരിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധ തെളിഞ്ഞാൽ ട്രെയിനിൽ സഞ്ചരിച്ചവരെ മുഴുവൻ കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ടിക്കറ്റ് റിസർവ് ചെയ്യാതെ പോയ ആളുകളെയാണ് കണ്ടെത്താൻ സാധിക്കാതെ വരിക എന്നതാണ് ജില്ലാ ഭരണകൂടത്തെ അലട്ടുന്നത്. പെൺകുട്ടി സഞ്ചരിച്ച കമ്പാർട്ടുമെന്റിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. രോഗബാധ സ്ഥിരീകരിച്ചാൽ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും. Content Highlights:Corona; 24 test results came today


from mathrubhumi.latestnews.rssfeed https://ift.tt/39RORdz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages