പ്രളയസമയത്ത് കേരളത്തിനനുവദിച്ച അരിക്ക് 206 കോടി നൽകണം -കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

പ്രളയസമയത്ത് കേരളത്തിനനുവദിച്ച അരിക്ക് 206 കോടി നൽകണം -കേന്ദ്രം

ന്യൂഡൽഹി: പ്രളയ സമയത്ത് കേരളത്തിനനുവദിച്ച അധിക അരിക്കായി 206 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിൽ നൽകി. 2018-ൽ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നൽകിയ അധിക ഭക്ഷ്യധാന്യത്തിന്റെ വിലയാണ് നൽകേണ്ടത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 ടൺ അരിയാണ് കേന്ദ്രം കേരളത്തിന് അധികമായി അനുവദിച്ചത്. ഇതിന്റെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ എളമരം കരീം എം.പി.യുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. പ്രളയകാലത്തു എഫ്.സി.ഐ. മുഖേനയാണ് അധിക റേഷൻ അനുവദിച്ചത്. ഇതിന്റെ വിലയായ 205.81 കോടി രൂപ ലഭിക്കുന്നതിനായി എഫ്.സി.ഐ. ആഭ്യന്തര മന്ത്രാലയത്തിന് ബിൽ കൈമാറി. അത് ആഭ്യന്തര മന്ത്രാലയം കേരളത്തിന് അയച്ചതായി പാസ്വാൻ അറിയിച്ചു. പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യ ധാന്യത്തിനടക്കമുള്ള തുക എഴുതിത്തള്ളില്ല എന്നും ഇത് കേരളം അടച്ചേ മതിയാകൂ എന്നുമുള്ള കേന്ദ്രത്തിന്റെ വാശി ദുരന്തമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളിയാണെന്ന് എളമരം കരീം പറഞ്ഞു. Content Highlights:Keralafloods,206 crores for rice


from mathrubhumi.latestnews.rssfeed https://ift.tt/3bdVU09
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages