കോവിഡ് 19 പേടി: കെഎസ്ആര്‍ടിസിയ്ക്ക് പ്രതിദിനം കുറയുന്നത് ഒരു കോടി രൂപ ; ദീര്‍ഘദൂര ബസില്‍ കയറാന്‍ ആളില്ല, കനത്തനഷ്ടം തൃശൂരില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

കോവിഡ് 19 പേടി: കെഎസ്ആര്‍ടിസിയ്ക്ക് പ്രതിദിനം കുറയുന്നത് ഒരു കോടി രൂപ ; ദീര്‍ഘദൂര ബസില്‍ കയറാന്‍ ആളില്ല, കനത്തനഷ്ടം തൃശൂരില്‍

തിരുവനന്തപുരം/തൃശൂര്‍: കൊവിഡ് 19 െവെറസ് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യാത്രക്കാര്‍ കുത്തനെ കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി യുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയോളം കുറവുണ്ടായി. പ്രതിദിനം ശരാശരി ആറുമുതല്‍ ആറരക്കോടി രൂപവരെ ലഭിക്കുന്നിടത്ത് ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് വരുമാനം. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് കനത്ത നഷ്ടമാണ് നേരിടുന്നത്. ഒരുദിവസം ശരാശരി രണ്ടുലക്ഷത്തിലധികം രൂപയുടെ വരുമാന കുറവുണ്ടായതായാണ് കണക്ക്. യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ഇന്നു മുതല്‍ ഡിപ്പോയില്‍ സര്‍വീസുകള്‍ ക്രമീകരിക്കും. ഇന്നലെ മാത്രം 17 സര്‍വീസുകള്‍ വെട്ടിക്കുറച്ചു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ ഉള്ള പ്രധാനപ്പെട്ട ഡിപ്പോയാണ് തൃശൂര്‍. വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തൃശൂര്‍ വഴിയാണ് കടന്നു പോകുന്നത്. എന്നാല്‍, കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 15 മുതല്‍ വരുമാനത്തില്‍ കുറവുണ്ടായിരുന്നു. പത്തനംതിട്ടയില്‍ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതോടെ വരുമാനത്തില്‍ കുറവുണ്ടായതായതോടെയാണ് സര്‍വീസ് പുനക്രമീകരണത്തിനു കെ.എസ്.ആര്‍.ടി.സി. തയാറായത്.

കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്ത്. തൊഴിലാളി സംഘടനകളാണ് എ.സി ബസ് സര്‍വീസുകള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി എം.ഡിക്ക് കത്തയച്ചിരിക്കുന്നത്. കൊവിഡ് 19 െവെറസ് എ.സി ബസുകളില്‍ എളുപ്പത്തില്‍ പടരാനുള്ള സാധ്യത ഉന്നയിച്ചാണ് ജീവനക്കാരുടെ ആവശ്യം.



from mangalam.com https://ift.tt/2U7n9m2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages