കോട്ടയം: കൊവിഡ് 19 ബാധ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്ത നാലു പേരില്‍ വൃദ്ധയുടെ നില ഗുരുതരമാകുന്നതായി റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 കാരിയുടെ നിലയാണ് ഇന്നലെ വഷളായത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിദഗ്ദ്ധരുടെ സംഘം ആരംഭിച്ചിട്ടുള്ളതുമായാണ് വിവരം.
കൂട്ടത്തിലുള്ള ഇവരുടെ ഭര്‍ത്താവായ 93 കാരന്‍ ഉള്‍പ്പെടെ മറ്റു മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിവരമുണ്ട്. കോട്ടയത്ത് നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൃദ്ധദമ്പതികളും അവരുടെ മകള്‍ മരുമകന്‍ എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇറ്റലിയില്‍ നിന്നും വന്ന ദമ്പതികളെ കൂട്ടിക്കൊണ്ടുവരാന്‍ പോയവരാണ് മകളും മരുമകനും. ഇവര്‍ക്കൊപ്പം ദമ്പതികളില്‍ നിന്നും രോഗം പകര്‍ന്നവരാണ് വൃദ്ധമാതാപിതാക്കള്‍.
ഹൃദയസംബന്ധമായ അസുഖമുള്ള വൃദ്ധയുടെ നില ഇന്ന് രാവിലെ ഗുരുതരമാകുകയായിരുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വൈദ്യസഹായം തുടരുകയാണ്. ഇവര്‍ക്കൊപ്പം രോഗം സ്ഥിരീകരിക്കപ്പെട്ട ദമ്പതികളുടെ കൊച്ചുമകന്‍ നാലുവയസ്സുകാരന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലം ഇന്ന് വരും. അതിനിടയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ പനിയ്ക്ക് ചികിത്സ തേടിയ തിരുവാതുക്കല്‍ ജംഗ്ഷനിലെ ഒരു ക്‌ളിനിക്കില്‍ ചികിത്സ തേടിയിരുന്നു.
ഈ ക്‌ളിനിക്കും അടച്ചുപൂട്ടി. വൃദ്ധ ദമ്പതികള്‍ ക്‌ളിനിക്കില്‍ എത്തിയ വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ നേരിട്ട് എത്തി ക്‌ളിനിക്ക് അടച്ചുപൂട്ടി. ക്ലീനിക്കിലെ ജീവനക്കാരെയും നിരീക്ഷണത്തില്‍ പെടുത്തി. ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ പെട്ട 23 പേരെ കണ്ടെത്തി വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റും രോഗത്തിനെതിരേ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തുകയാണ്. സുരക്ഷയുടെ ഭാഗമായി വലിയ രോഗങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളേജില്‍ എത്തിയാല്‍ മതിയാകും. കോട്ടയം ജില്ലയില്‍ മാത്രം 54 പേരെ കിടത്തി ചികിത്സിക്കാനുളള ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2wKvx31
via IFTTT
No comments:
Post a Comment