കോട്ടയം: വാഗമണ്ണില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി കോട്ടയത്തേക്ക് മടങ്ങിയതായി കണ്ടെത്തി. ഇയാള്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസിലെ വനിതാ കണ്ടക്ടറാണ് ഇയാള്‍ കോട്ടയത്തിറങ്ങിയതായി വിവരം നല്‍കിയത്. എന്നാല്‍ പിന്നീട് ഇയാള്‍ എങ്ങോട്ടാണ് സഞ്ചരിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
വാഗമണ്ണില്‍ ശനിയാഴ്ച എത്തിയ ഇയാള്‍ക്ക് ഹോട്ടലുകളില്‍ റൂമുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വാഗമണ്ണിലെ ശ്മശാനത്തില്‍ കിടന്നുറങ്ങി. ഏകദേശം മൂന്നുമണിക്കൂറോളം ഇയാള്‍ വാഗമണ്ണില്‍ താമസസൗകര്യത്തിനായി അന്വേഷണം നടത്തി. ഇറ്റലിയില്‍ നിന്ന് എത്തിയതാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഹോട്ടലുകളില്‍ ഇയാള്‍ക്ക് മുറി ലഭിക്കാതിരുന്നത്. തുടര്‍ന്ന് പീരുമേട്ടിലെ ശ്മശാനത്തില്‍ ഉറങ്ങിയ ഇയാള്‍ ഞായറാഴ്ച രാവിലെ 7ന് വാഗമണ്ണില്‍ നിന്ന് കോട്ടയത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര തിരിക്കുകയായിരുന്നു.
ഇറ്റലിയില്‍ നിന്നുള്ള വിദേശി വാഗമണ്ണിലെത്തിയതായി പ്രദേശവാസിയായ ടൂര്‍ ഓപ്പറേറ്റര്‍ പോലീസില്‍ അറിയിച്ചിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താനായിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, ഞായറാഴ്ച രാവിലെ ഇയാള്‍ വാഗമണ്‍- പുള്ളിക്കാനം റോഡിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പള്ളിയുടെ ശ്മശാനത്തില്‍ നിന്ന് ഇറങ്ങിവരുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടു. ഉടനെ ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും പോലീസിന് സമയത്ത് ഇവിടെ എത്താനായില്ല.
ആറു പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലൂടെയാണ് ഇയാള്‍ കടന്നുപോയത്. എന്നാല്‍, മറ്റുപോലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം എത്തിക്കാഞ്ഞതിനാല്‍ ഇയാളെ പിടികൂടാനുമായില്ല. 13 മണിക്കൂറോളമാണ് ഇറ്റാലിയന്‍ പൗരന്‍ വാഗമണ്ണില്‍ തങ്ങിയത്. എന്നിട്ടും ഇയാളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ത്തുകയാണ് നാട്ടുകാര്‍.
from mangalam.com https://ift.tt/33mnl5g
via IFTTT
No comments:
Post a Comment