10 വര്‍ഷം മുമ്പു വന്ന എച്ച് 1 എന്‍1 ഇപ്പോഴും; പോയാലും പോവില്ല കോവിഡ് 19 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

10 വര്‍ഷം മുമ്പു വന്ന എച്ച് 1 എന്‍1 ഇപ്പോഴും; പോയാലും പോവില്ല കോവിഡ് 19

ആലപ്പുഴ: പത്തുവർഷംമുമ്പ് വിദേശത്തുനിന്നുവന്ന എച്ച്1 എൻ1 വൈറസ് ഇപ്പോൾ ഇവിടെ കുടികിടപ്പുകാരനാണ്. കൊറോണ ഭീതി ഒഴിഞ്ഞാലും രോഗം ഇവിടെ ഒഴിയാബാധയായി ഉണ്ടാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. എച്ച്1 എൻ1 വൈറസ് 2009 മാർച്ചിൽ മെക്സിക്കോയിൽനിന്നാണ് യാത്ര തുടങ്ങിയത്. അത് 63 രാജ്യങ്ങളിലേക്ക് പടർന്നുകയറി. പുണെയിൽ ഒരാൾ മരിച്ചതോടെ എച്ച്1എൻ1 വൈറസ് ഇന്ത്യയെയും പേടിപ്പിച്ചു. ഒരാഴ്ച പിന്നിട്ടപ്പോൾ കേരളത്തിലും മരണം വിതച്ചു ഈ വൈറസ്. ഒരുവർഷമായപ്പോൾ 10,193 പേരിലേക്ക് ഇന്ത്യയിൽ രോഗം പടർന്നു. 1833 പേർ മരിച്ചു. കേരളത്തിൽ ഈ സമയം 69 പേർക്ക് ജീവൻ നഷ്ടമായി. ഓരോദിവസം കഴിയുംതോറും മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു. ഒടുവിൽ പ്രതിരോധസംവിധാനങ്ങൾ ഊർജിതമാക്കി ഇന്ത്യ എച്ച്1 എൻ1 വൈറസിനെ ഓടിച്ചു. പക്ഷേ, പിന്നെ അതിവിടംവിട്ട് പോയിട്ടില്ല. ഇടയ്ക്കിടെ വന്ന് കുറേപ്പേരിൽ രോഗം വിതയ്ക്കും. ഓരോ വർഷവും ശരാശരി 700 മുതൽ 800 പേർക്കുവരെ കേരളത്തിൽ എച്ച് 1എൻ1 പിടിപെടുന്നു. 40 മുതൽ 45 പേർവരെ ഓരോവർഷവും മരിക്കുന്നു. ഇതുപോലെയാകും കൊറോണ കുടുംബത്തിൽപ്പെട്ട കോവിഡ് 19 വൈറസിന്റെ സാന്നിധ്യവുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയാലും അതിവിടം വിട്ടുപോകാനിടയില്ല. ഇടയ്ക്കിടയ്ക്ക് ആക്രമിച്ചുകൊണ്ടിരിക്കും. പക്ഷേ, ഇപ്പോഴത്തെ അത്ര ഭീകരത ഉണ്ടാകണമെന്നില്ല. സ്ഥിരമായി വൈറസ് നിലനിൽക്കുമ്പോൾ അതിനെതിരേ സാമൂഹികപ്രതിരോധം ശരീരം ആർജിക്കും. അതിനാൽ, രോഗതീവ്രത കുറയുമെന്നാണ് ഡോക്ടർമാരും പറയുന്നത്. ഹ്യൂമൺ കൊറോണ വൈറസ് എപ്പോഴും ഇവിടെയുള്ളതാണ്. ആ കുടുംബത്തിൽപ്പെട്ട പുതിയ വൈറസാണ് നോവൽ കൊറോണ എന്ന കോവിഡ്-19. ഇനി വരുന്നത് ചിലപ്പോൾ ഇതിന്റെ മറ്റൊരു വകഭേദമായിരിക്കാം. സാന്നിധ്യം ഇനിയുമുണ്ടാവാം ഒരുകാലത്ത് ചിക്കുൻഗുനിയ ഭീകരമായിരുന്നു. ഇപ്പോൾ അവിടവിടെ ചെറിയരീതിയിൽ മാത്രമാണ് കാണുന്നത്. അതുപോലെ നോവൽ കൊറോണയുടെ സാന്നിധ്യവുമുണ്ടാകാം. പക്ഷേ, ഇത്ര ഗുരുതരമായിരിക്കില്ല. എങ്കിലും കൃത്യമായി ഇത് പ്രവചിക്കാൻ കഴിയില്ല. - ബി. അനുകുമാർ, വൈറോളജിസ്റ്റ്, ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കേരളഘടകം ലോകാരോഗ്യസംഘടനയ്ക്കും ആശങ്കയുണ്ട് കോവിഡ്-19 വൈറസ് സാന്നിധ്യം ഇനിയും ഇവിടെയുണ്ടാകുമെന്ന ആശങ്കയും പേടിയും ലോകാരോഗ്യ സംഘടനയ്ക്കുപോലുമുണ്ട്. വൈറസ് രൂപം മാറി രണ്ടാമതും വരാം. രോഗം ഒരുതവണ വന്നവർക്കും വീണ്ടും വരാം. - ഡോ. ടി.ഡി. ഉണ്ണികൃഷ്ണ കർത്ത, ആലപ്പുഴ മെഡിക്കൽ കോളേജ്. Content Highlights:Corona will not leave even if it is controlled


from mathrubhumi.latestnews.rssfeed https://ift.tt/3aYbdd9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages