വാലന്റൈന്‍ ദിനത്തില്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ കാമുകന്റെ ശ്രമം, സംഭവം കൊച്ചിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 15, 2020

വാലന്റൈന്‍ ദിനത്തില്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ കാമുകന്റെ ശ്രമം, സംഭവം കൊച്ചിയില്‍

കൊച്ചി: വാലന്റൈന്‍ ദിനത്തില്‍ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് കാമുകന്‍. സംഭവവുമായി ബന്ധപ്പെട്ട് പച്ചാളം സ്വദേശിയായ യുവതി പെരുമ്പാവൂര്‍ സ്വദേശിയായ സഗീറിനെതിരെ പരാതി നല്‍കി. എംജി റോഡില്‍ യുവതി സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാറില്‍ എത്തിയ സഗീര്‍ പിന്നിലൂടെ എത്തിയ മനപ്പൂര്‍വ്വം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

രണ്ട് വര്‍ഷത്തില്‍ അധികമായി ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഇരുവര്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. ഉരുവരും പിരിയുകയും ചെയ്തു. എന്നാല്‍ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് സഗീര്‍ യുവതിയെ സമീപിച്ചു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. വിവാഹം ഉറപ്പിച്ചു എന്ന് സംശയം തോന്നിയതോടെ തന്നെ ആക്രമിക്കാന്‍ സഗീര്‍ ശ്രമിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു സമീപം യുവതി എത്തുന്നത് കാത്തു നിന്ന ശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നു. യുവാവിനെതിരെ വധ ശ്രമത്തിനു കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.



from mangalam.com https://ift.tt/37xMGcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages