ഒരേ ദിവസം രണ്ടു യോഗങ്ങളും രണ്ടായി ശക്തിപ്രകടനങ്ങളും ; കേരളാ കോണ്‍ഗ്രസ് ജെയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വഴിയേ തന്നെ ; ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് വിഭാഗങ്ങള്‍ തര്‍ക്കത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 15, 2020

ഒരേ ദിവസം രണ്ടു യോഗങ്ങളും രണ്ടായി ശക്തിപ്രകടനങ്ങളും ; കേരളാ കോണ്‍ഗ്രസ് ജെയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വഴിയേ തന്നെ ; ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് വിഭാഗങ്ങള്‍ തര്‍ക്കത്തില്‍

കോട്ടയം/കൊച്ചി: ഒരേ ദിവസം വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു ശക്തി പ്രകടനം നടത്താനൊരുങ്ങി കേരളാ കോണ്‍ഗ്രസി(ജേക്കബ്)ലെ ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് വിഭാഗങ്ങള്‍. കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗത്തിനൊപ്പം ലയിക്കണമെന്ന നിലപാടില്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുതിനിടെയാണ് ഇരുപക്ഷവും ശക്തി പ്രകടനത്തിനൊരുങ്ങുന്നത്. അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ള വിഭാഗം ലയനത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണു യോഗങ്ങള്‍ ചേരുന്നത്. അതിനിടെ, ജോണി നെല്ലൂരിനു പിന്തുണ പ്രഖ്യാപിച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫിനെ അനൂപ് വിഭാഗം നീക്കി. സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കനു ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കി. 21നു ജോണി നെല്ലൂര്‍ വിഭാഗം കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളിലും അനൂപ് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണു യോഗം ചേരുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണു യോഗത്തിന്റെ ലക്ഷ്യമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അനൂപ് ജേക്കബ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 11 സംസ്ഥാന കമ്മിറ്റി ഭാരവാഹികളും 10 ജില്ലാ പ്രസിഡന്റമാരും പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡന്റമാര്‍ അനൂപിനൊപ്പം നില്‍ക്കുമ്പോള്‍ എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റുമാര്‍ ജോണി നെല്ലൂരിനെ പിന്തുണയ്ക്കുന്നു. പാലക്കാട് ജില്ലാ പ്രസിഡന്റ് അവധിക്ക് അപേക്ഷ നല്‍കിയെന്ന് അനൂപ് ജേക്കബ് പറഞ്ഞു. 70 അംഗ െഹെപ്പവര്‍ കമ്മിറ്റിയില്‍ 42 പേര്‍ പങ്കെടുത്തെന്നും ഒമ്പതു പേര്‍ അവധിക്ക് അപേക്ഷ നല്‍കിയെന്നും അനൂപ് പറഞ്ഞു.

രണ്ടു െവെസ്പ്രസിഡന്റുമാര്‍ ജോണി നെല്ലൂരിനൊപ്പമാണ്. ഒരാള്‍ അനൂപിനെ പിന്തുണയ്ക്കുന്നു. അനൂപ് ജേക്കബ് 21നു കോട്ടയത്തു സമ്പൂര്‍ണ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളുടെ യോഗവും െഹെപ്പവര്‍ കമ്മിറ്റി യോഗവും ചേരും. ലയനം വേണ്ടെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോയാല്‍ മതിയെന്നും വര്‍ക്കിങ് പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്നെല കോട്ടയത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. അതേസമയം, മറ്റേതെങ്കിലും സംഘടനയില്‍ ലയിക്കേണ്ടതില്ലെന്നു എറണാകുളം ജില്ലാ കമ്മിറ്റിയിലെ അനൂപ് അനുകൂലികള്‍ വ്യക്തമാക്കി. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് യോഗം വിളിച്ചതെന്നും അവരില്‍ പലരും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തെന്നും അനൂപ് ജേക്കബിനെ പിന്തുണക്കുന്ന വിഭാഗം അറിയിച്ചു.



from mangalam.com https://ift.tt/2OZlyx3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages