വയനാട്: ജന്മദിന സമ്മാനം നല്‍കാനെന്ന് പറഞ്ഞ് അര്‍ധരാത്രി പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് കിട്ടിയത് മുട്ടന്‍ പണി. ഒടുവില്‍ യുവാവിന് എതിരെ പോക്‌സോ കേസ് വരെ ചാര്‍ജ് ചെയ്തു. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്‍ എന്ന 20കാരന് എതിരെയാണ് കേസ്. ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം.
സല്‍മാനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. നാട്ടുകാരുടെ പിടിയിലായപ്പോള്‍ താന്‍ വിദ്യാര്‍ത്ഥിനിക്ക് ജന്മദിന സമ്മാനം നല്‍കാന്‍ എത്തിയതാണെന്ന് സല്‍മാന്‍ പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഇയാളെ നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.
from mangalam.com https://ift.tt/2Hl5NMQ
via IFTTT
No comments:
Post a Comment