150 കോടി അനധികൃത സ്വത്തെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിശ്വസിച്ചു ; അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് 29 ലക്ഷം മാത്രം ; ചമ്മിയ ഇ.ഡി മുന്‍ മന്ത്രി കെ ബാബുവിനെതിരേ അന്വേഷണം നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 12, 2020

150 കോടി അനധികൃത സ്വത്തെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിശ്വസിച്ചു ; അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് 29 ലക്ഷം മാത്രം ; ചമ്മിയ ഇ.ഡി മുന്‍ മന്ത്രി കെ ബാബുവിനെതിരേ അന്വേഷണം നിര്‍ത്തി

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിനു വരവില്‍ കവിഞ്ഞ് 150 കോടിയുടെ സ്വത്തെന്ന വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിശ്വസിച്ചു കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചമ്മി. ബാബുവിന്റെ പക്കല്‍ 29.68 ലക്ഷം രൂപ മാത്രമെന്നും വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ വിജിലന്‍സ് വിശദീകരിച്ചതോടെ അവര്‍ അന്വേഷണം മതിയാക്കി. 2001 ജൂെലെ ഒന്നു മുതല്‍ 2016 മേയ് മൂന്നു വരെയുള്ള സ്വത്തു വിവരങ്ങളാണ് അന്വേഷിച്ചത്.

ബാബുവിന് 150 കോടിയോളം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന വിജിലന്‍സ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണു കെ. ബാബു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ അന്വേഷണം നടത്തിയത്. എന്നാല്‍ ബാബുവിന്റെ ബിനാമികളെന്ന് ആരോപിക്കപ്പെട്ട റോയല്‍ ബേക്കറി ഉടമ മോഹനന്‍, ബാബുറാം എന്നിവരെ വിജിലന്‍സ് കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.വരുമാനത്തെക്കാള്‍ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്ന വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

2007 ജൂെലെ ഒന്നിനു ബാബുവിന്റെ പേരില്‍ 1.43 ലക്ഷം രൂപയും 63 പവനും 16 സെന്റ് ഭൂമിയും കെട്ടിടവുമാണ് ഉണ്ടായിരുന്നത്. 2016 മേയ് മൂന്നായപ്പോള്‍ സ്വത്ത് 29.68 ലക്ഷം രൂപയും 25 പവനും 16 സെന്റ് ഭൂമിയുമായെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഒരു വില്ലേജ് ഓഫീസറുടെ പത്തു വര്‍ഷത്തെ വരുമാനമെടുത്താല്‍പോലും ഇതില്‍ കൂടുതലുണ്ടാകുമെന്നാണ് ഇ.ഡിയുടെ കണക്ക്. 24 വര്‍ഷം എം.എല്‍.എയും അഞ്ചു വര്‍ഷം മന്ത്രിയുമായിരുന്ന ഒരാള്‍ക്ക് ഈ നിക്ഷേപം അസ്വാഭാവികമല്ല. ട്രഷറി അക്കൗണ്ടിലാണു പണം സൂക്ഷിച്ചിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യമെല്ലാം ഈ അക്കൗണ്ടിലാണ്. ഇത്തരത്തില്‍ അദ്ദേഹത്തിന് 40 ലക്ഷം രൂപ വരുമാനമുള്ളതായി കണ്ടെത്തി. ഇതു വരവില്‍ കവിയുന്നതുമല്ല.ജനപ്രതിനിധിയായിരിക്കെ ബാബുവിനു ലഭിച്ച യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്താതെയാണു വിജിലന്‍സ് വരുമാനം കണക്കാക്കിയത്. അതുകൂടി ഉള്‍പ്പെടുത്തിയാല്‍ അനധികൃത സ്വത്തു സമ്പാദിച്ചെന്ന വാദം നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു െഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. െഹെക്കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ തുടരന്വേഷണമുള്ളൂ.



from mangalam.com https://ift.tt/2SBLVKu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages