യൂണിഫോമിൽ ഘടിപ്പിക്കാവുന്ന ക്യാമറ വാങ്ങിയതിലും ക്രമക്കേട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 17, 2020

യൂണിഫോമിൽ ഘടിപ്പിക്കാവുന്ന ക്യാമറ വാങ്ങിയതിലും ക്രമക്കേട്

തിരുവനന്തപുരം: പോലീസ് യൂണിഫോമിൽ ഘടിപ്പിക്കാവുന്ന ക്യാമറ വാങ്ങിയതിനെക്കുറിച്ചും ആക്ഷേപം. ടെൻഡറില്ലാതെ വാങ്ങിയ ഉപകരണം ഗുണനിലവാരം കുറഞ്ഞതാണെന്നും ദിവസങ്ങൾക്കുള്ളിൽ കേടായെന്നും ഉദ്യോഗസ്ഥർ പറയുന്നു. വാങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പോലീസിന്റെ ബോഡിവോൺ ക്യാമറകൾ അപ്രത്യക്ഷമായതായാണ് ആരോപണം. ടെൻഡർ നടപടികളിൽ പങ്കെടുത്തവർക്ക് ആവശ്യത്തിന് യോഗ്യതയില്ലാതിരുന്നതിനാൽ പോലീസ് മേധാവി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഒരു കമ്പനിയിൽനിന്ന് ക്യാമറകൾ വാങ്ങിയത്. സർക്കാർ അനുമതിയില്ലാതെ നടത്തിയ ഇടപാട് പിന്നീട് സാധൂകരിക്കുകയായിരുന്നു. 2017-2018 വർഷത്തിൽ സ്മാർട്ട് പോലീസിങ്ങിന്റെ ഭാഗമായാണ് 30 ലക്ഷം രൂപയുടെ ബോഡിവോൺ ക്യാമറ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതിനൽകിയത്. ഇതിനായി വിളിച്ച ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് പോലീസ് ആവശ്യപ്പെട്ട സാങ്കേതികതയുള്ള ക്യാമറകൾ നൽകാൻ സാധിക്കില്ലെന്നതിനാൽ ഇ-ടെൻഡർ റദ്ദാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൾട്ടന്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽനിന്ന് പ്രൊപ്പോസൽ ലഭിച്ചത്. പോലീസ് നൽകിയ സാങ്കേതികതയുള്ള ക്യാമറകളുടെ വിതരണവും ഇൻസ്റ്റലേഷനും ടെസ്റ്റിങ്ങും കമ്മിഷനിങ്ങും ഉൾപ്പെടെ 50 ക്യാമറകൾക്ക് 29.99 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. ഇവരിൽനിന്ന് ക്യാമറകൾ വാങ്ങിയ പോലീസ് മേധാവി ഇക്കാര്യം പിന്നീട് സർക്കാരിനെ അറിയിച്ച് സാധൂകരണം വാങ്ങുകയായിരുന്നു. ഇവ നിലാവാരമില്ലാത്തവയായിരുന്നെന്നും പലതും പെട്ടന്നുതന്നെ കേടായതായും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആദ്യഘട്ടത്തിൽ വാങ്ങിയവയ്ക്കുപുറമേ പിന്നീടും 50 ക്യാമറകൾ വാങ്ങിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. 25 എണ്ണം തിരുവനന്തപുരം സിറ്റി പോലീസിനും ബാക്കി കൊച്ചി, കോഴിക്കോട് സിറ്റി പോലീസിനും നൽകി. ഏതാനും ആഴ്ചകൾക്കുള്ളിൽ കേടായ ഇവ പിന്നീട് അപ്രത്യക്ഷമായി. ലൈവ് സ്ട്രീമിങ്ങായിരുന്നു ഇതിന്റെ പ്രധാന സവിശേഷതയായി പറഞ്ഞിരുന്നത്. 4ജി സിം കാർഡ് ഉപയോഗിച്ച് ക്യാമറാദൃശ്യങ്ങളും ശബ്ദവും കൺട്രോൾ റൂമിലേക്കോ ആവശ്യമുള്ളയിടത്തേക്കോ അയക്കാനാകും. പുഷ് ടു ടോക്ക് സംവിധാനം വഴി മുതിർന്ന ഉദ്യോഗസ്ഥർക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനോട് തിരിച്ചും സംസാരിക്കാനാകും.ഓരോവ ദിവസവും ക്യാമറയിൽ റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങളും ശബ്ദവും അതത് ദിവസം കൺട്രോൾ റൂമിൽ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിനും ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ വാഹനപരിശോധനാ സമയത്തും ക്രമസമാധാനപാലന സമയത്തും പോലീസുകാർ യൂണിഫോമിൽ ഘടിപ്പിച്ചിരുന്ന ക്യാമറ ഇപ്പോൾ എവിടെയാണെന്നുപോലും അറിയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2SQeBzD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages