ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി ​‍; മരണകാരണം വ്യക്തമല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 5, 2020

ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി ​‍; മരണകാരണം വ്യക്തമല്ല

കൊച്ചി: ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ കെ.ജെ. ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കാക്കനാട് അത്താണിയിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. കായലില്‍ ബുധനാഴ്ച രണ്ടു മണിക്ക് ഒരു മൃതദേഹം പോലീസുകാര്‍ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ജസ്റ്റിനെ കാണ്മാനില്ലെന്ന പരാതിയുമായി വീട്ടുകാരും എത്തിയത്.

രാത്രി ഏറെയായിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിരുന്നതിനാല്‍ ബന്ധുക്കൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരം അനുസരിച്ചുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന് വിവരം കിട്ടുകയായിരുന്നു.

രാത്രി 11.30 ഓടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. രേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങൾ: ആന്റപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.



from mangalam.com https://ift.tt/2txLl82
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages