ബാങ്കോക്ക്: െവെറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടുന്ന ഹൂബെയ് പ്രവിശ്യയില്‍ മാത്രം അഞ്ചുകോടി ആളുകളാണു വീട്ടുതടങ്കലിനു തുല്യമായ അവസ്ഥയില്‍ ജീവിതം തള്ളിനീക്കുന്നത്. െചെനയില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതോടെ മൂന്നു നഗരങ്ങളില്‍ക്കൂടി സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി.
െചെനീസ് ഓണ്‍െലെന്‍ വ്യാപാരഭീമന്‍ ''ആലിബാബ''യുടെ ആസ്ഥാനം ഉള്‍പ്പെടുന്ന ഹാങ്ഷൂ മേഖലയില്‍, അത്യാവശ്യകാര്യങ്ങള്‍ക്കായി ഒരു വീട്ടില്‍നിന്ന് ഒരാള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. അതും രണ്ടുദിവസം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം. ഇവിടെ 30 ലക്ഷത്തോളം പേരെയാണു നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുള്ളത്. ഷാങ്ഹായ് മെട്രോ നഗരത്തില്‍നിന്നു 175 കിലോമീറ്റര്‍ അകലെയുള്ള ഹാങ്ഷൂവില്‍ ഒരു മരണമുള്‍പ്പെടെ 200 കൊറോണ കേസുകളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
െചെനീസ് ഓണ്‍െലെന്‍ വ്യാപാരഭീമന്‍ ''ആലിബാബ''യുടെ ആസ്ഥാനം ഉള്‍പ്പെടുന്ന ഹാങ്ഷൂ മേഖലയില്‍, അത്യാവശ്യകാര്യങ്ങള്‍ക്കായി ഒരു വീട്ടില്‍നിന്ന് ഒരാള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. അതും രണ്ടുദിവസം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം. ഇവിടെ 30 ലക്ഷത്തോളം പേരെയാണു നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുള്ളത്. ഷാങ്ഹായ് മെട്രോ നഗരത്തില്‍നിന്നു 175 കിലോമീറ്റര്‍ അകലെയുള്ള ഹാങ്ഷൂവില്‍ ഒരു മരണമുള്‍പ്പെടെ 200 കൊറോണ കേസുകളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വുഹാനില്‍ വന്യമൃഗങ്ങളുടെ മാംസം വില്‍ക്കുന്ന ചന്തയില്‍നിന്ന് ഉത്ഭവിച്ചതെന്നു കരുതുന്ന കൊറോണ െവെറസ് െചെനീസ് ചാന്ദ്രപുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചത്. െചെനയില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതോടെ മൂന്നു നഗരങ്ങളില്‍ക്കൂടി സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി.
വിശ്രമമില്ലാത്ത ജോലി, രോഗം പിടിപെടുമെന്ന ഭയം, ശ്വാസംമുട്ടിക്കുന്ന വേഷം... വുഹാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മടുത്തു. ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെ മുഖം നിറയെ മുറിവുകളും പാടുകളാണ്. മുഖാവരണവും പ്രത്യേക കണ്ണടയും മറ്റും മണിക്കൂറുകളോളം തുടര്‍ച്ചയായി അണിഞ്ഞതിന്റെ ഫലമാണിത്. ആരോഗ്യ പ്രവര്‍ത്തകരുടെ മുഖത്തിനുചേരുന്ന മുഖാവരണവും കണ്ണടയുമൊന്നും ലഭിക്കുക എളുമല്ല. അതും വ്രണങ്ങള്‍ക്കു കാരണമാകും. രോഗം പകരാതിരിക്കാന്‍ പ്രത്യേക വേഷമണിഞ്ഞാണു സഞ്ചാരം.
പതിവില്ലാത്ത വേഷത്തിന്റെ ബുദ്ധിമുട്ടും ഭാരവും വേറെ. ഭൂരിപക്ഷം ഡോക്ടര്‍മാരും നഴ്‌സുമാരും സ്വന്തം വീട്ടിലേക്കു പോയിട്ട് ആഴ്ചകളായി. ആശുപത്രിയില്‍ തന്നെയാണു താമസം. എല്ലാത്തിനുമുപരി മാനസിക സംഘര്‍ഷമാണു ബുദ്ധിമുട്ടിക്കുന്നതെന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കൊറോണ െവെറസ് ബാധിതര്‍ക്കു പ്രതിക്ഷയായി ജയ്മുയെയ് സേയ് യങ്(73). െവെറസ് ബാധിതരില്‍ രക്ഷപ്പെട്ട ഏറ്റവും പ്രായമുള്ള വ്യക്തികളിലൊരാണ് അവര്‍. ഹൃദയ സംബന്ധമായ രോഗമുള്ളതിനാല്‍ അവര്‍ രക്ഷപ്പെടാനുള്ള സാധ്യത 10 ലക്ഷത്തിലൊന്നെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആഴ്ചകള്‍ക്കു മുമ്പ് ജയ്മുയെയ് വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെവച്ചാണു െവെറസ് ബാധിച്ചത്. നാട്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെ കടുത്ത ക്ഷീണം അനുഭവപ്പെട്ടു.
ഹൃദ്രോഗത്തിന്റെ ഭാഗമായാണു ക്ഷീണമെന്നു കരുതിയാണ് അവര്‍ ആശുപത്രിയിലെത്തിയത്. ന്യുമോണിയ ബാധിച്ച അവരെ ഉടന്‍ തന്നെ നിരീക്ഷണ കേന്ദ്രത്തിലാക്കി. തുടര്‍ന്നുള്ള കാര്യങ്ങള്‍ ജയ്മുയെയുടെ വാക്കുകളില്‍...'' പ്രത്യേക വേഷം ധരിച്ച ഡോക്ടര്‍മാരെ കണ്ട് ഞാന്‍ അമ്പരന്നു. ആരെയും തിരിച്ചറിയാനായില്ല. എങ്കിലും അവരുടെ കണ്ണുകള്‍ ഓര്‍മയിലുണ്ട്. മൂന്നോ നാലോ പാളി ാസുകള്‍ ഉള്ള പ്രത്യേക മുറിയിലായിരുന്നു താമസം. കൂടെ നില്‍ക്കാന്‍ പോലും ആരുമില്ല. ക്ഷീണം കൂടിയപ്പോള്‍ ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ ഘടിപ്പിച്ചു. പിന്നെ മയക്കത്തിന്റെ ദിവസങ്ങളായിരുന്നു. മൂന്നാം ദിവസം ജീവിതത്തിലേക്കു മടങ്ങിവന്നു. എങ്കിലും കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചില്ല.
പരാതി പറഞ്ഞപ്പോള്‍ മക്കളോട് വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ അനുമതി ലഭിച്ചു''. ിപിന്നെയും ഒന്‍പതു ദിവസം നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസമാണു വീട്ടിലേക്കു മടങ്ങിയത്. ഏഴു മക്കള്‍ക്കൊപ്പം ''പുനര്‍ജന്മം'' ആഘോഷിക്കുകയാണ് ജയ്മുയെയ് ഇപ്പോള്‍.
from mangalam.com https://ift.tt/31vRLkG
via IFTTT
No comments:
Post a Comment