ടോക്യോ ഒളിമ്പിക്‌സിന് കൊറോണ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 5, 2020

ടോക്യോ ഒളിമ്പിക്‌സിന് കൊറോണ ഭീഷണി

ടോക്യോ: കൊറോണ വൈറസ് ഭീതിദമായി പടരുന്നത് ഓഗസ്റ്റ് 25-ന് തുടങ്ങേണ്ട ടോക്യോ ഒളിമ്പിക്സിന് ഭീഷണിയാകുന്നു. തങ്ങൾ വളരെയധികം ആശങ്കയിലാണെന്ന് ടോക്യോ ഒളിമ്പിക്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തോഷിരോ മുട്ടോ വ്യക്തമാക്കി. വൈറസിന്റെ വ്യാപനം താമസിയാതെ നിയന്ത്രണവിധേയമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതുവരെ രാജ്യത്ത് അഞ്ഞൂറോളംപേരുടെ മരണത്തിനിടയാക്കി. കാൽലക്ഷത്തോളം പേർ ചികിത്സയിലാണ്. ഇരുപതോളം രാജ്യങ്ങളിൽ വൈറസ് എത്തിയിട്ടുണ്ട്. ജപ്പാനിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് റിപ്പോർട്ടുചെയ്ത രണ്ടു മരണങ്ങൾ ഹോങ് കോങ്ങിലും ഫിലിപ്പീൻസിലുമാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി, ലോകാര്യോഗ സംഘടന, ജപ്പാൻ സർക്കാർ, ടോക്യോ സിറ്റി ഭരണകൂടം എന്നിവർ സംയുക്തമായി സഹകരിച്ച് വൈറസിനെ ചെറുക്കുമെന്ന് തോഷിരോ മുട്ടോ അറിയിച്ചു. ഒളിമ്പിക്സ് തടസ്സംകൂടാതെ നടക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് തങ്ങളെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ വ്യക്തമാക്കി. ചൈനയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്തുന്നത് സർക്കാർ വിലക്കിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ട്. ചൈനയിലെ വുഹാനിൽ കുടുങ്ങിയ 565 ജപ്പാൻകാരെ തിരികെക്കൊണ്ടുവരുന്നതിനായി മൂന്ന് വിമാനങ്ങൾ ജപ്പാൻ ചാർട്ടർ ചെയ്തിട്ടുണ്ട്. ജപ്പാൻ കപ്പലിലെ 10 പേർക്ക് കൊറോണ യോക്കോഹാമ: ജാപ്പനീസ് തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 10 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 3711 യാത്രക്കാരുള്ള കപ്പൽ രണ്ടാഴ്ചയായി തടഞ്ഞുവെച്ചിരിക്കുകയാണ്. യാത്രക്കാരെ പുറത്തിറക്കിയിട്ടില്ല. രോഗലക്ഷണങ്ങളുള്ള 273 പേരുടെ രക്തം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഫലം ലഭിച്ച 31-ൽ പത്തണ്ണമാണ് പോസിറ്റീവായത്. ഇതിൽ മൂന്ന് ജപ്പാൻകാരും രണ്ട് ഓസ്ട്രേലിയക്കാരും മൂന്ന് ഹോങ് കോങ് സ്വദേശികളും ഉൾപ്പെടുന്നു. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാവരുടെയും പരിശോധന പൂർത്തിയായശേഷമേ കപ്പൽയാത്രക്കാരെ പുറത്തിറക്കൂ. Content Highlights: Tokyo Olympics Corona threat


from mathrubhumi.latestnews.rssfeed https://ift.tt/2GYznYf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages