ഷാരൂഖ് ഖാനേയും ധോനിയേയും പിന്നിലാക്കി കോലി; മൂന്നാം തവണയും ഏറ്റവും വിലയേറിയ സെലിബ്രിറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 5, 2020

ഷാരൂഖ് ഖാനേയും ധോനിയേയും പിന്നിലാക്കി കോലി; മൂന്നാം തവണയും ഏറ്റവും വിലയേറിയ സെലിബ്രിറ്റി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. തുടർച്ചയായ മൂന്നാം വർഷമാണ് കോലി ഈ ബഹുമതി നേടുന്നത്. ഡഫ് ആൻഡ് ഫെൽപ്സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, കോലിയുടെ ബ്രാൻഡ് മൂല്യം 39 ശതമാനം ഉയർന്ന് 237.5 മില്യൺ ഡോളറിലെത്തി (1691 കോടിയോളം രൂപ). പരസ്യത്തിൽ നിന്നുള്ള വരുമാനവും മറ്റും കണക്കാക്കിയാണ് ബ്രാൻഡ് മൂല്യം നിശ്ചയിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോനി ഒൻപതാം സ്ഥാനത്തും സച്ചിൻ തെണ്ടുൽക്കർ 15-ാം സ്ഥാനത്തും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ 20-ാം സ്ഥാനത്തുമുണ്ട്. രണ്ടാം സ്ഥാനക്കാരനെക്കാൾ ബഹുദൂരം മുന്നിലാണ് കോലി. ബോളിവുഡ് താരം അക്ഷയ് കുമാറാണ് രണ്ടാം സ്ഥാനത്ത് -104.5 മില്യൺ ഡോളർ (744 കോടിയോളം രൂപ). ബോളിവുഡ് ദമ്പതിമാരായ ദീപിക പദുക്കോണും രൺവീർ സിങ്ങുമാണ് മൂന്നാം സ്ഥാനത്ത് -93.5 മില്യൺ ഡോളർ (666 കോടിയോളം രൂപ). Content Highlights: Virat Kohli most valuable celebrity third time in a row


from mathrubhumi.latestnews.rssfeed https://ift.tt/2Sme5Jd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages