വെല്ലിങ്ങ്ടണില്‍ ഇന്ത്യയ്ക്ക് മോശം തുടക്കും: അഞ്ചു വിക്കറ്റുകള്‍ നഷ്ടം, പന്ത്-രഹാനെ സഖ്യം ക്രീസില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 20, 2020

വെല്ലിങ്ങ്ടണില്‍ ഇന്ത്യയ്ക്ക് മോശം തുടക്കും: അഞ്ചു വിക്കറ്റുകള്‍ നഷ്ടം, പന്ത്-രഹാനെ സഖ്യം ക്രീസില്‍

വെല്ലിങ്ങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യ ദിനത്തില്‍ വെല്ലിങ്ങ്ടണില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 49.3 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സുമായി അജിങ്ക്യ രഹാനയും ആറു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.

ഇന്ത്യയ്ക്കായി പൃഥ്വി ഷാ- മായങ്ക് അഗര്‍വാള്‍ സഖ്യമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ 18 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 16 റണ്‍സ് മാത്രം എടുത്ത് ഷാ മടങ്ങി. ടിം സൗത്തിയാണ് ഷാ യെ മടക്കിയത്. 84 പന്തില്‍ 34 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ ട്രന്റ് ബോള്‍ട്ടും മടക്കി. ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ശോഭിക്കാതെ പോയതാണ് ഇന്ത്യയുടെ തകര്‍ച്ചയുടെ ആഘാതം കൂട്ടിയത്. 11 റണ്‍ശസടുത്ത പൂജാരയെും രണ്ട് റണ്‍സ് മാത്രമെടുത്ത കോഹ്‌ലിയെ ജെമീസണ്‍ ആണ് കൂടാരം കയറ്റിയത്. ഹനുമാന്‍ വിഹാരിയുടെ( ഏഴ് റണ്‍സ്) വിക്കറ്റും കെയ്ല്‍ ജെമീസണാണാണ്. 100 -ാം ടെസ്റ്റ് മത്സരം കളിക്കുന്ന റോസ് ടെയ്‌ലര്‍ ആണ് കോഹ്‌ലിയുടെ ക്യാച്ച് കൈകളില്‍ മുറുക്കിയത്

വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്തിനെയാണ് ആദ്യ ടെസ്റ്റിനു ഇറക്കിയിരിക്കുന്നത്. ആര്‍. അശ്വിനാണ് സ്പിന്നറായി ടീമില്‍. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരാണ് ബൗളര്‍മാരായി ടീമില്‍.



from mangalam.com https://ift.tt/2HGpJdh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages