കൊറോണ വൈറസ്: ഇന്നലെ മാത്രം മരണം 115, മരണസംഖ്യ 2,233 ആയി ഉയര്‍ന്നു, വൈറസ് വ്യാപനം കുറയുന്നതായി ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 20, 2020

കൊറോണ വൈറസ്: ഇന്നലെ മാത്രം മരണം 115, മരണസംഖ്യ 2,233 ആയി ഉയര്‍ന്നു, വൈറസ് വ്യാപനം കുറയുന്നതായി ചൈന

ബെയ്ജിങ്ങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണം 2,233 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവിശ്യയില്‍ വ്യാഴാഴ്ച മാത്രം 115 പേരാണ് മരണമടഞ്ഞത്. ചൈനയില്‍ ഇതുവരെ 75,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 25 രാജ്യങ്ങളിലായി നൂറുകണക്കിനാളുകള്‍ക്കും പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയതായി 411 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഹുബേയ് പ്രവിശ്യ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വുഹാനില്‍ മാത്രം 319 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ചൊവ്വാഴ്ച 1749 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ബുധനാഴ്ച അത് 394 ആയി താഴ്ന്നു, വ്യാഴാഴ്ച 411 പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ജനിതക പരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോള്‍ അധികൃതര്‍ കണക്കിലെടുക്കുന്നുള്ളു.

കൊറോണ ബാധയെ തുടര്‍ന്ന് ഇറാനിലും രണ്ട് മരണം സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ചു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും രണ്ടു പേര്‍ മരിച്ച വിവരവും ആരോഗ്യ മന്ത്രാലയ വക്താവ് കനുഷ് ജഹന്‍പുര്‍ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ക്വോമിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രണ്ടുപേരാണ് മരിച്ചത്. ദക്ഷിണ കൊറിയയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 104 ആയി. കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ആഢംബര കപ്പലില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 634 ആയി. രണ്ടു പേര്‍ ബുധനാഴ്ച മരിച്ചിരുന്നു. 3700 പേരാണ് കപ്പലിലുള്ളത്. ഇതുവരെ കപ്പലിലെ എട്ട് ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2HDTsDs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages