ന്യൂഡൽഹി: ഫെയ്സ്ബുക്ക്, ട്വിറ്റർ, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിൽ ഒളിച്ചിരുന്ന് ആശയവിനിയമം നടത്തുന്നവർ വൈകാതെ വെളിപ്പെടും. കേന്ദ്രസർക്കാർ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഉപയോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സാമൂഹികമാധ്യമകമ്പനികൾ നിർബന്ധിതരാകും. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2018 ഡിസംബറിൽ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ ഇറക്കിയിരുന്നു. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. എന്നാൽ, സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാകും ഇതെന്നാണ് ഇന്റർനെറ്റ് കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതികരിച്ചത്. എന്നാൽ, നേരത്തേ നിശ്ചയിച്ച മാർഗനിർദേശങ്ങളിൽ കാര്യമായ മാറ്റംവരുത്താതെ പുതിയ ചട്ടങ്ങൾ ഈ മാസം അവസാനം ഐ.ടി. മന്ത്രാലയം പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 50 ലക്ഷത്തിൽകൂടുതൽ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കാൻ ബാധ്യസ്ഥരാകും. ഫെയ്സ്ബുക്കും യൂട്യൂബും ടിക്ടോക്കും വാട്സാപ്പുമെല്ലാം ഇതിൽപ്പെടും. സർക്കാർ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണമെന്ന് 2018-ലുണ്ടാക്കിയ കരടുചട്ടത്തിലുണ്ട്. സർക്കാരിന്റെ അന്വേഷകരെ സഹായിക്കാനായി ഉള്ളടക്കത്തിന്റെ രേഖകൾ 180 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും അതിലുണ്ട്. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥനെ നിയമിക്കുക, സർക്കാരുമായുള്ള ഇടപാടുകൾക്ക് പ്രത്യേകം ഉദ്യോഗസ്ഥനെ വെക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 50 കോടിപ്പേരാണ് ഇൻറർനെറ്റ് ഉപയോഗിക്കുന്നത്. ഇവരിൽ വ്യക്തിവിവരം വെളിപ്പെടുത്താതെയും കള്ളപ്പേരിലും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്. 40 കോടിപ്പേർ ഉപയോഗിക്കുന്ന വാട്സാപ്പ്, സ്വകാര്യതയുടെപേരിൽ സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ തയ്യാറാകാതിരുന്നിട്ടുണ്ട്. പകരം വ്യാജവാർത്തകളുടെ പ്രചാരണം തടയാനുള്ള ഗവേഷണത്തിനു ഫണ്ട് വാഗ്ദാനം ചെയ്യുകയും പൊതുജനത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളിലേർപ്പെടുകയുമാണു ചെയ്തത്. Content Highlights:New law to monitoring social media will come this month
from mathrubhumi.latestnews.rssfeed https://ift.tt/2URXgZt
via
IFTTT
No comments:
Post a Comment