തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വാവാ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരം. ആന്റിവെനം നല്‍കി വരികയാണെന്നും 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി സൂപ്രണ്ട് എംഎസ് ഷര്‍മ്മദ് അറിയിച്ചു.
അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറ്റില്‍ നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വച്ചാണ് സംഭവം.
കല്ലറേത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിക്കൊണ്ടു പോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കയ്യില്‍ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയ ശേഷം നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
from mangalam.com https://ift.tt/2tS5eH0
via IFTTT
No comments:
Post a Comment