തന്റെ ഗണ്‍മാനായത് കൊണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്ന് മന്ത്രി ; വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കടകംപള്ളിയുടെ സ്റ്റാഫ് മൂന്നാംപ്രതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 14, 2020

തന്റെ ഗണ്‍മാനായത് കൊണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്ന് മന്ത്രി ; വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കടകംപള്ളിയുടെ സ്റ്റാഫ് മൂന്നാംപ്രതി

തിരുവനന്തപുരം: പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പില്‍നിന്നു വെടിയുണ്ടകള്‍ നഷ്ടമായ സംഭവവുമായി ബന്ധപ്പെട്ട് 11 പോലീസുകാരെ പ്രതിചേര്‍ത്തു പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാം പ്രതി സനില്‍കുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനാണ്.

ഓരോ ഉദ്യോഗസ്ഥന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എഫ്.ഐ.ആറില്‍ നിരത്തുന്നുണ്ട്. എന്നാല്‍, ഗണ്‍മാന്‍ സനില്‍കുമാറിനെ ഒഴിവാക്കില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറ്റം തെളിയുന്നതുവരെ ഗണ്‍മാന്‍ സ്റ്റാഫിലുണ്ടാകും.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതില്‍ കാര്യമില്ല. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്‌തെന്നു കണ്ടെത്തിയിട്ടില്ല. പ്രതി ചേര്‍ത്തിട്ടേയുള്ളൂ. ആരോപണങ്ങളില്‍ കഴമ്പില്ല- മന്ത്രി പ്രതികരിച്ചു. 1996 മുതല്‍ 2018 വരെ എസ്.എ.പി. ക്യാമ്പില്‍നിന്നു വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാന്‍ണ്ടന്റ്് എക്‌സ്. സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം പേരൂര്‍ക്കട പോലീസ് കേസെടുത്തത്.

വെടിയുണ്ടയും തോക്കുകളും കാണാനില്ലെന്ന വര്‍ഷങ്ങളായുള്ള സി.എ.ജിയുടെ കണ്ടെത്തലുകള്‍ക്കു ക്യാമ്പ് അധികൃതര്‍ ആറു തവണ വിശദീകരണം നല്‍കിയെങ്കിലും അതൊന്നും അംഗീകരിക്കപ്പെടാത്തതിനെത്തുടര്‍ന്ന് 2019 ഏപ്രില്‍ മൂന്നിനു പേരൂര്‍ക്കട പോലീസ് കേസെടുക്കുകയായിരുന്നു. വെടിയുണ്ട, ആയുധങ്ങള്‍ എന്നിവയുടെ സൂക്ഷിപ്പ് ചുമതലയുള്ള 11 ഹവീല്‍ദാര്‍മാരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് എഫ്.െഎ.ആര്‍. വെടിക്കോപ്പുകളുടെ സൂക്ഷിപ്പു ചുമതലയിലുണ്ടായിരുന്ന സനില്‍കുമാര്‍ എ.കെ. 47 ഉള്‍പ്പെടെയുള്ള തോക്കുകളിലെ വെടിയുണ്ടകളുടെ വിവരങ്ങള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ, ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതു ഡി.ജി.പിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏതു വാഹനം ഉപയോഗിക്കാനും തനിക്ക് അവകാശമുണ്ടെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി. പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമാണിതെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നു സര്‍ക്കാര്‍വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.

ജീപ്പ് കോമ്പസ് ലിമിറ്റഡ് എഡിഷന്‍ വിഭാഗത്തില്‍െപ്പട്ട കാറാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. ചീഫ് സെക്രട്ടറിക്കു സഞ്ചരിക്കാന്‍ മികച്ച വാഹനം ഒരുക്കുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതു സാധാരണമാണെന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസ് വിശദീകരിച്ചു. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടില്‍ കുറവുണ്ടായാല്‍ മറ്റു വകുപ്പുകളില്‍നിന്നു വാഹനങ്ങള്‍ ലഭ്യമാക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.



from mangalam.com https://ift.tt/38pKcyy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages