ന്യൂഡൽഹി: തെരുവുനായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതി മാർച്ച് അവസാനവാരം അന്തിമവാദം കേൾക്കും. ഓരോ സംസ്ഥാനത്തിന്റെയും കേസുകൾ പ്രത്യേകം പരിഗണിക്കണമെന്ന് ആവശ്യമുയർന്നപ്പോൾ, എവിടെയാണ് തെരുവുനായ്ക്കൾ ഇല്ലാത്തതെന്ന് കോടതി ചോദിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കാമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹർജികളാണ് ജസ്റ്റിസ് എം. ശാന്തനഗൗഡർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേ മൃഗസംരക്ഷണബോർഡ് ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കാമെന്ന് ഒട്ടേറെ ഉത്തരവുകളുണ്ടെന്ന് കോട്ടയത്ത് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോളിയുടെ ഭർത്താവ് ജോസ് സെബാസ്റ്റ്യനുവേണ്ടി അഡ്വ. വി.കെ. ബിജു ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന് 2006-ൽ കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. Content Highlights:street dog issue,last hearing in Supreme Court next month
from mathrubhumi.latestnews.rssfeed https://ift.tt/2Utld9y
via
IFTTT
No comments:
Post a Comment