കൊറോണ: കുടകിലെ കാപ്പിത്തോട്ടങ്ങളിൽ മലയാളികൾക്ക് വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 5, 2020

കൊറോണ: കുടകിലെ കാപ്പിത്തോട്ടങ്ങളിൽ മലയാളികൾക്ക് വിലക്ക്

മൈസൂരു: കേരളത്തിൽ മൂന്നുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തിജില്ലയായ കുടകിലെ കാപ്പിത്തോട്ടങ്ങളിൽ മലയാളികളെ ജോലിക്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പുനൽകി. തോട്ടമുടമകൾക്കാണ് മുന്നറിയിപ്പ്. നിലവിലുള്ള തൊഴിലാളികളെ ഫെബ്രുവരി 15 വരെ കേരളത്തിലേക്ക് അയയ്ക്കരുതെന്നും പുതിയ തൊഴിലാളികളെ എടുക്കരുതെന്നുമാണ് നിർദേശം. കുടകിലെ കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ച സമയമാണിത്. വിളവെടുപ്പിന് കേരളത്തിൽനിന്നു ധാരാളം തൊഴിലാളികൾ ഇവിടെയെത്തുന്നത് പതിവാണ്. അതേസമയം, ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മുൻകരുതൽനടപടികളെല്ലാം സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വൈറസ് ബാധ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. Content Highlights:corona virus scare, Keralites faces restriction in Kodagu


from mathrubhumi.latestnews.rssfeed https://ift.tt/2S4I2ii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages