ന്യൂഡൽഹി: കേരളത്തിൽ തീരദേശനിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങളുമായി ബന്ധപ്പെട്ട് മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടു. ഗൗരവമുള്ള വിഷയമാണിതെന്നും ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് മാർച്ച് 23-നു വീണ്ടും പരിഗണിക്കും. തീരദേശനിയമം ലംഘിച്ച് നിർമിച്ച മരട് ഫ്ലാറ്റുകൾ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് പൊളിച്ചുനീക്കിയത്. മരടിലെ ഫ്ലാറ്റുകളിലൊന്ന് മേജർ രവിയുടേതായിരുന്നു. മുമ്പ് രണ്ടുതവണ മേജർ രവിയുടെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതിക്കു മുൻപാകെയെത്തിയെങ്കിലും പ്രത്യേക ഉത്തരവൊന്നും ഇറക്കിയിരുന്നില്ല. സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ചുള്ള അനധികൃത നിർമാണങ്ങളുടെ പട്ടിക നൽകാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കഴിഞ്ഞവർഷം മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, മാസങ്ങൾകഴിഞ്ഞും അവ പൊളിക്കാതിരിക്കുകയും ആരും കോടതിയലക്ഷ്യ ഹർജി നൽകാതിരിക്കുകയും ചെയ്തതോടെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരം, പൊളിച്ച ഫ്ലാറ്റുകൾ നിൽക്കുന്ന സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളും ഇപ്പോൾ കോടതിക്കു മുന്നിലുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തിൽ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. എന്നാൽ, നഷ്ടപരിഹാര വിഷയം ജില്ലാ ജഡ്ജി കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവയിലെല്ലാം സംസ്ഥാന സർക്കാരിന്റെ മറുപടിതേടി. content highlights;list of all illegal buildings, supreme court sends notice to chief secretary
from mathrubhumi.latestnews.rssfeed https://ift.tt/2w8DLll
via
IFTTT
No comments:
Post a Comment