ബെയ്ജിങ്: കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ട ചൈനീസ് സിറ്റിസൺ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനിൽ നിന്നുള്ള വാർത്തകൾ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവർത്തകരായിരുന്നു ചെൻ ക്വിഷിയും ഫാങ് ബിന്നും. മൊബൈൽ ഫോണിലൂടെയാണ് ഇരുവരും വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്. പല വിഡിയോകളും ട്വിറ്ററിലും യുട്യൂബിലും ഷെയർ ചെയ്യപ്പെട്ടു.ഇതിൽ ചെൻ ക്വിഷിയെയാണ്കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയിൽ നടക്കുന്ന സംഭവങ്ങൾ പുറം ലോകം അറിയാതിരിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. content highlights:Chinese Citizen Journalist Reported Coronavirus Outbreak Missing
from mathrubhumi.latestnews.rssfeed https://ift.tt/2UFV0oq
via
IFTTT
No comments:
Post a Comment