തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിനം ശരാശരി മൂന്നു കുട്ടികളെ കാണാതാകുന്നതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിക്കവരെയും പിന്നീടു കണ്ടെത്തുന്നതിനാലാണ് ഈ അപകടകരമായ അവസ്ഥ സമൂഹശ്രദ്ധയില്‍ പതിയാത്തത്. കേരളത്തിന്റെ കണ്ണുനീര്‍ത്തുള്ളിയായി മാറിയ കൊല്ലം പള്ളിമണിലെ ദേവനന്ദയ്ക്കു പുറമേ കഴിഞ്ഞ വ്യാഴാഴ്ച മാത്രം കേരളത്തില്‍നിന്നു കാണാതായതു മൂന്നു കുട്ടികളെ. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍നിന്നു രണ്ടു കുട്ടികളെയും തിരുവനന്തപുരത്തുനിന്ന് ഒരാളെയുമാണു കാണാതായത്.
ദേവനന്ദ സംഭവത്തോടെ ഈ കുട്ടികളുടെ തിരോധാനവും സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. തിരുവനന്തപുരത്തുനിന്നു കാണാതായ കുട്ടിയെ വ്യാഴാഴ്ച െവെകിട്ടും നിലമ്പൂരില്‍നിന്നു കാണാതായവരെ ഇന്നലെയും കണ്ടെത്തിയതോടെയാണു ഭീതിയുടെ അന്തരീക്ഷത്തിന് അയവുവന്നത്. നിലമ്പൂരില്‍നിന്നു കാണാതായ രണ്ടു കുട്ടികളെ ഇന്നലെ തിരുവനന്തപുരം തമ്പാനൂരിലാണു കണ്ടെത്തിയത്. നിലമ്പൂര്‍ എരഞ്ഞിമങ്ങാട്ടെ സ്‌കൂളില്‍ ഒമ്പതാം €ാസില്‍ പഠിക്കുന്ന ഇവരെ കാണാനില്ലെന്നു വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്, റെയില്‍വേ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കി.
സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കപ്പെട്ടതും അന്വേഷണത്തിനു സഹായകമായി. ഇന്നലെ രാവിലെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയ ഇരുവരെയും റെയില്‍വേ പോലീസ് െചെല്‍ഡ് െലെനിനു െകെമാറി. തിരുവനന്തപുരം കമലേശ്വരത്തുനിന്നു വ്യാഴാഴ്ച കാണാതായ മറ്റൊരു ഒന്‍പതാം €ാസ് വിദ്യാര്‍ഥിയെ രാത്രി പത്തോടെ ചിറയില്‍കീഴില്‍ കണ്ടെത്തി. അമ്മയോടു പിണങ്ങി, കായംകുളത്തുള്ള അമ്മവീട്ടിലേക്ക് ഒറ്റയ്ക്കു െസെക്കിളില്‍ പുറപ്പെട്ടതാണ് അവന്‍. യാത്രയ്ക്കിടെ ഫോണ്‍ വിളിക്കാന്‍ ഒരു കടയില്‍ കയറി. സംശയം തോന്നിയ കടയുടമ ഫോണ്‍ നമ്പര്‍ വാങ്ങി വീട്ടുകാരെ വിവരമറിയിച്ചു. രാത്രി പത്തോടെ വീട്ടുകാരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
സംസ്ഥാനത്തു കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷം വന്‍വര്‍ധനയുണ്ടായെന്നു പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2017-ല്‍ 100 കുട്ടികളെയാണു കാണാതായതെങ്കില്‍ 2018-ല്‍ ഇത് 205 ആയി. 2016 മേയ് മുതല്‍ 2019 വരെ 578 കുട്ടികളെയാണു കാണാതായത്. കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കോഴിക്കോട് ജില്ലയാണു മുന്നില്‍- മൂന്നുവര്‍ഷത്തിനിടെ 84. തിരുവനന്തപുരം-74, എറണാകുളം-73, ആലപ്പുഴ-59, പാലക്കാട്-45, തൃശൂര്‍-42, കോട്ടയം-38, കൊല്ലം-35, വയനാട്-32, കാസര്‍ഗോഡ്-24, മലപ്പുറം-22, കണ്ണൂര്‍-21, ഇടുക്കി-18, പത്തനംതിട്ട-എട്ട്. റെയില്‍വേ പോലീസ് മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2010-15 കാലയളവില്‍ 20,000 കുട്ടികളെ കേരളത്തില്‍നിന്നു കാണാതായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അതേസമയം, രാജ്യത്താകെ ഓരോ എട്ട് മിനിട്ടിലും ഒരു കുട്ടിയെ കാണാതാകുന്നു. കുട്ടികളെ തിരിച്ചുകിട്ടുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ കുറവാണ്. എന്നാല്‍, കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60% പേരെയും കണ്ടെത്താറുണ്ട്. 9-17 പ്രായമുള്ള പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ നോഡല്‍ ഓഫിസറായി ജില്ലകളിലും സ്‌കൂള്‍ തലത്തിലും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌പെഷല്‍ ജുവെനെല്‍ പോലീസിനു പുറമേ, സംസ്ഥാനസര്‍ക്കാരിനു കീഴില്‍ ഓപ്പറേഷന്‍ വാത്സല്യ, സ്‌െമെല്‍ തുടങ്ങിയ പദ്ധതികളും കുട്ടികളെ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്നുണ്ട്. 2005 മേയ് 18-നു കാണാതായ ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുല്‍ ഇന്നും മലയാളിയുടെ മനസിലെ വിങ്ങലാണ്. കാണാതാകുമ്പോള്‍ അവന് ഏഴു വയസായിരുന്നു. സി.ബി.ഐ. അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.
from mangalam.com https://ift.tt/3cizgVN
via IFTTT
No comments:
Post a Comment