ജോസും ജോസഫും യു.ഡി.എഫില്‍ രണ്ടു പാര്‍ട്ടിയാകും ; ജേക്കബ് ഗ്രൂപ്പില്‍നിന്നു ജോണി നെല്ലൂര്‍ ലയിക്കും, ജോസഫ് ഗ്രൂപ്പ് കൂടുതല്‍ കരുത്തുറ്റതാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 28, 2020

ജോസും ജോസഫും യു.ഡി.എഫില്‍ രണ്ടു പാര്‍ട്ടിയാകും ; ജേക്കബ് ഗ്രൂപ്പില്‍നിന്നു ജോണി നെല്ലൂര്‍ ലയിക്കും, ജോസഫ് ഗ്രൂപ്പ് കൂടുതല്‍ കരുത്തുറ്റതാകും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുകളുടെ കാര്യത്തില്‍ യു.ഡി.എഫ്. മയപ്പെടുന്നു. തമ്മിലടി നിര്‍ത്താന്‍ തയാറല്ലെങ്കില്‍ രണ്ടു പാര്‍ട്ടിയായി മുന്നണിയില്‍ തുടരാമെന്ന നിലപാടിലേക്കു യു.ഡി.എഫ്. നേതൃത്വമെത്തി. ഉഭയകക്ഷിചര്‍ച്ചയില്‍ ഇക്കാര്യം മുന്നോട്ടുവച്ചേക്കും.

ഈ നീക്കം മുന്നില്‍ക്കണ്ടാണ് വിഘടിച്ചുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ജോസഫ്പക്ഷം ശ്രമിക്കുന്നത്. ജേക്കബ് ഗ്രൂപ്പില്‍നിന്നു ജോണി നെല്ലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ച് ഏഴിനു ലയിക്കുന്നതോടെ ജോസഫ് ഗ്രൂപ്പ് കൂടുതല്‍ കരുത്തുറ്റതാകും.

ഇതിനുപുറമേയാണ് ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന ജനാധിപത്യകേരള കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒന്നായി കൊണ്ടുവരാനായില്ലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിനെ അടര്‍ത്തിക്കൊണ്ടുവരാനാണ് ഊര്‍ജിതശ്രമം.

ജനാധിപത്യ കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മടങ്ങണമെന്ന നിലപാടാണെന്ന് ജോസഫ്പക്ഷം അവകാശപ്പെടുന്നു. എന്നാല്‍, കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ കൃത്യമായി ഉറപ്പ് ലഭിക്കാതെ ഡോ: കെ.സി. ജോസഫുള്‍പ്പെടെയുള്ളവര്‍ മടങ്ങുമോയെന്നതില്‍ ആശങ്കയുമുണ്ട്.

അതിനിടെ, കുട്ടനാട് സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നു കൊച്ചിയില്‍ നടത്താനിരുന്ന കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമായുള്ള ഉഭയകക്ഷിചര്‍ച്ച വരുന്ന രണ്ടിലേക്കു മാറ്റി. യു.ഡി.എഫിലെ അസ്വാരസ്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളെ കണ്ട പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടു പാര്‍ട്ടിയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ജോസ്-ജോസഫ് പക്ഷങ്ങള്‍ ഇനി ഒന്നിച്ചുപോകില്ലെന്ന വിലയിരുത്തലിലാണിത്. രണ്ടുകക്ഷികളായി നില്‍ക്കുന്നതിനു കേരളകോണ്‍ഗ്രസുകാര്‍ സഹകരിക്കണം.

കോണ്‍ഗ്രസ് അതിനു മുന്‍െകെയെടുക്കണം. അല്ലാതെ കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റേയും വിധികള്‍ കാത്തിരിക്കുന്നത് യു.ഡി.എഫിനു ദോഷം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍, അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലെ സീറ്റുബലാബലമാണ് വിഘടിതകക്ഷികളുടെ ഒത്തുചേരലില്‍ വിലങ്ങുതടി തീര്‍ക്കുന്നത്.



from mangalam.com https://ift.tt/32Mj9f3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages