ആ ‘ശങ്ക’ തീർക്കാൻ വരുന്നു മൂത്രപ്പുര വിപ്ലവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 13, 2020

ആ ‘ശങ്ക’ തീർക്കാൻ വരുന്നു മൂത്രപ്പുര വിപ്ലവം

ആലപ്പുഴ: സംസ്ഥാനത്ത് മൂത്രപ്പുരനിർമാണരംഗത്ത് വരുന്നത് വൻ വിപ്ലവം. സമ്പൂർണ ശുചിത്വപദവി കിട്ടാനാണ് അടിയന്തരമായി മൂത്രപ്പുര നിർമാണം. ഓരോ ജില്ല തിരിച്ചും മൂത്രപ്പുര സ്ഥാപിക്കുന്നതിന് കണക്കെടുപ്പ് ആരംഭിച്ചു. ജില്ലാതല കണക്ക് ഈമാസം 25-ന് കുടുംബശ്രീ മിഷന് കിട്ടും. ബജറ്റിൽ 12,000 മൂത്രപ്പുര നിർമിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിക്കുംമുന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഒരോ ജില്ലയിലും പെട്രോൾ പമ്പിനോടും മറ്റുംചേർന്ന് പൊതുസ്ഥലത്ത് പ്രവർത്തിക്കുന്ന മൂത്രപ്പുര എത്ര? ഭാഗികമായി പ്രവർത്തിക്കുന്നതും അടഞ്ഞുകിടക്കുന്നതും എത്ര?... എന്നിങ്ങനെ വേർതിരിച്ചാണ് കണക്കെടുപ്പ്. ഇതിനുപുറമേ പുതുതായി നിർമിക്കേണ്ടതെവിടെ? സ്ഥലംകിട്ടുമോ? എന്നതിന്റെയും വിശദാംശങ്ങൾ തയ്യാറാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പുതിയ ബജറ്റിൽ ഇതിനായി പണം നീക്കിവെക്കും. പിന്നാലെ നിർമാണം തുടങ്ങും. കുടുംബശ്രീയാണ് നിർമാണം. നിർമാണമേഖലയിൽ കുടുംബശ്രീക്ക് 228 ഗ്രൂപ്പുകളുണ്ട്. ഇവരെ ഉപയോഗിച്ച് ഉടനെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പെട്രോൾ പമ്പുകൾ, കുടുംബശ്രീയുടെതന്നെ ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങൾ എന്നിവയ്ക്കുപുറമേ സർക്കാർ ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും സ്പോൺസർമാരായി രംഗത്തുവരും. ഇതിനുപുറമേയാണ് തദ്ദേശസ്ഥാപനങ്ങളുടെ സഹായം സർക്കാർ ബജറ്റിലൂടെ അഭ്യർഥിച്ചിരിക്കുന്നത്. മൂത്രപ്പുരകളുടെ മേൽനോട്ടവും കുടുംബശ്രീതന്നെ ഏറ്റെടുക്കും. യൂസർ ഫീ ഏർപ്പെടുത്തും. ഇതിലൂടെ കിട്ടുന്ന വരുമാനം ശുചീകരണത്തിനും വൈദ്യുതി ചാർജിനും ഉപയോഗിക്കും. സ്വച്ഛ് ഭാരത് അഭിയാൻ, ശുചിത്വമിഷൻ എന്നിവയുടെ ഫണ്ടും കിട്ടുമ്പോൾ നടത്തിപ്പുകാർക്കും വരുമാനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ടോയ്ലറ്റിൽ മൂന്നു ജോലിക്കാർ വീതമുണ്ടാകും. ഇങ്ങനെവരുമ്പോൾ 36,000 പേർക്ക് തൊഴിലും കിട്ടും. content highlights:Public toilets project, Kerala


from mathrubhumi.latestnews.rssfeed https://ift.tt/37vyOQF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages