മയ്യഴി സ്വദേശിക്ക് ഫിലിപ്പിൻസുകാരി വധു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 1, 2020

മയ്യഴി സ്വദേശിക്ക് ഫിലിപ്പിൻസുകാരി വധു

മയ്യഴി: നാലുവർഷത്തെ പ്രണയത്തിനൊടുവിൽ മാഹി ഈസ്റ്റ് പള്ളൂർ സ്വദേശി വിപിൻ (34) ഫിലിപ്പിൻ സ്വദേശിനി ജന്നിഫർ ഓക്കാപിഷിയോയുടെ കഴുത്തിൽ മിന്നുചാർത്തി. ശനിയാഴ്ച ന്യൂമാഹി പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡപത്തിലായിരുന്നു വിവാഹം. വിപിൻ യു.എ.ഇയിലെ അൽഐനിൽ കേക്ക് ആൻഡ് ക്രം എന്ന സ്ഥാപനത്തിൽ ഷെഫ് ആണ്. ജന്നിഫർ ദുബായിൽ ഫിറ്റ്നസ് ട്രെയിനറും. അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസം. ഒരേ ജിംനേഷ്യത്തിലായിരുന്നു ഇരുവരും പോയിരുന്നത്. പരിചയം സൗഹൃദമായും പ്രണയമായും വളർന്നു. ജന്നിഫറിന്റെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹമെങ്കിലും അവർക്ക് വിവാഹച്ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞില്ല. 27-ന് യു.എ.ഇ ലേക്ക് തിരിക്കും. പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം ആനിറ്റ്യാണ്ടി പവിത്രന്റെയും ശ്യാമളയുടെയും മൂത്ത മകനാണ് വിപിൻ. Content Highlights: Mayyazhi, Keralite marries Philippine girl Kannur


from mathrubhumi.latestnews.rssfeed https://ift.tt/2Oknnoa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages