തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിലെ റെയ്ഡിനിടെ മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കറിനെച്ചൊല്ലി വിവാദം. ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു ശിവകുമാര്‍ അറിയിച്ചു. പിന്നാലെ ലോക്കര്‍ പൊളിക്കാന്‍ റിസര്‍വ് ബാങ്കിനു കത്ത് നല്‍കാന്‍ വിജിലന്‍സ് നീക്കം. 14 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ നിര്‍ണായകരേഖകള്‍ കണ്ടെടുത്തതായാണ് വിവരം.
ശിവകുമാറിന്റെ നിക്ഷേപങ്ങളുടെയും ഇടപാടുകളുടെയും രേഖകളാണു പിടിച്ചെടുത്തതെന്നാണ് വിവരം. ഇവ വിജിലന്‍സ് പരിശോധിച്ചുവരികയാണ്. െവെകാതെ കോടതിയില്‍ സമര്‍പ്പിക്കും. ശിവകുമാറിനു പുറമേ കൂട്ടുപ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെ ഏഴിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. എം.എല്‍.എയുടെ ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെ എട്ടരയ്ക്കാണ് റെയ്ഡ് തുടങ്ങിയത്. വിജിലന്‍സ് എസ്.പി. വി.എസ്. അജിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡ് രാത്രി പത്തരവരെ നീണ്ടു.
ശിവകുമാറിനോടൊപ്പം പ്രതിപ്പട്ടികയിലുള്ള ്രൈഡവര്‍ െഷെജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും ഒരേസമയം പരിശോധന നടത്തി. ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. ശിവകുമാറിന്റെ ഡ്രൈവറായിരുന്ന െഷെജു ഹരന്‍ ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ച വീടിന്റെ വിശദാംശങ്ങള്‍, അടുത്ത സുഹൃത്തായ അഡ്വ. ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ അഞ്ച് സെന്റും വീടും, ശാന്തിവിള എം. രാജേന്ദ്രന്‍ ബേക്കറി ജങ്ഷനില്‍ വാങ്ങിയ ഭൂമി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചു.
തെളിവുകള്‍ ശേഖരിച്ചശേഷം ചോദ്യംചെയ്യാനായി ശിവകുമാറിനു നോട്ടീസ് നല്‍കും. മന്ത്രിയായിരിക്കെ ശിവകുമാറിന്റെ പഴ്‌സനല്‍ സ്റ്റാഫുകളുടേയും സുഹൃത്തുക്കളുടേയും സമ്പാദ്യത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന പ്രാഥമികാനേ്വഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ശിവകുമാര്‍ ഉള്‍പ്പെടെ നാലുപേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
from mangalam.com https://ift.tt/2HMTV6h
via IFTTT
No comments:
Post a Comment