പൊട്ടിക്കരഞ്ഞ് എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും ; കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍ പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചു? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 21, 2020

പൊട്ടിക്കരഞ്ഞ് എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും ; കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍ പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചു?

ആലപ്പുഴ: മുന്‍മന്ത്രി കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍നിന്ന് പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചെന്നു കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. നേതൃയോഗങ്ങളോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകത്തില്‍ ചിത്രം സഹിതമാണു വിമര്‍ശനം.

ഏപ്രില്‍ 29-ന് കോട്ടയത്തു സംഘടിപ്പിക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന് മുന്നോടിയായി ജോസ് വിഭാഗം നടത്തുന്ന നേതൃയോഗങ്ങള്‍ 14 ജില്ലകളിലും പൂര്‍ത്തിയായി. ''കേരളാ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ത്?'' എന്ന പേരില്‍ 48 പേജുള്ള പുസ്തകം ''മാണിയന്‍ കൂട്ടായ്മ''യുടെ പേരില്‍ യോഗങ്ങളില്‍ വിതരണം ചെയ്തു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കെ.എം മാണിയെ സ്‌നേഹിക്കുന്നവരുടെ പൊതുവേദി എന്നാണു മാണിയന്‍ കൂട്ടായ്മയെ പുസ്തകം പരിചയപ്പെടുത്തുന്നത്.

ഈ പുസ്തകം എല്ലാവരും വായിക്കണമെന്നും പാര്‍ട്ടിയിലെ ഒരു നേതാവ് എഴുതിയതാണെന്നും ആലപ്പുഴയിലെ നേതൃയോഗത്തില്‍ ജോസ് കെ. മാണി പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയുടെ മൃതദേഹത്തിനടുത്തുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ ചിത്രം പുറംചട്ടയില്‍ രണ്ടുവശത്തുമുണ്ട്. കോണ്‍ഗ്രസ് മുഖപത്രം പ്രസിദ്ധീകരിച്ച ചിത്രമാണിതെന്നും പുസ്തകത്തില്‍ പറയുന്നു. മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരയുന്ന എ.കെ. ആന്റണിയുടേയും എം.പി. വീരേന്ദ്രകുമാറിന്റെയും ചിത്രങ്ങള്‍ പുസ്തകത്തില്‍ കാണാം. മംഗളം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ തോമസ് ഉണ്ണിയാടന്‍ കരയുന്നത് അദ്ദേഹത്തിന്റെ അഭിനയമാണോയെന്ന ആക്ഷേപം പുസ്തകത്തിലുണ്ട്.

[IMG]

ജോസ് കെ. മാണിയെ യൂത്ത്ഫ്രണ്ട് (എം) അധ്യക്ഷസ്ഥാനത്തെത്തിക്കാന്‍ പങ്കുവഹിച്ചതില്‍ താനടക്കമുള്ളവര്‍ ദുഃഖിക്കുന്നതായി കേരള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാനനേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫലം ഞെക്കിപ്പഴുപ്പിച്ചാല്‍ ഗുണവും രുചിയും കുറയും. ആ തെറ്റ് ചെയ്യാന്‍ മുന്‍െകെയെടുത്തു എന്നതില്‍ കുറ്റബോധം തോന്നുന്നു. ജോസ് കെ. മാണിയെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാന്‍ പല പരിപാടികളും നടത്തി. ജോസ് കെ. മാണിയെ പാര്‍ട്ടിയിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ച് കെ.എം. മാണി താനടക്കം നേതാക്കളോട് അഭിപ്രായം ആരാഞ്ഞിരുന്നു. അനുകൂല അഭിപ്രായമാണ് തങ്ങള്‍ പറഞ്ഞത്. എന്നാല്‍, യൂത്ത്ഫ്രണ്ട് അധ്യക്ഷ സ്ഥാനത്തേക്കാണ് വരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ജോയി ഏബ്രഹാം പറഞ്ഞു.



from mangalam.com https://ift.tt/39Ybwo7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages