മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരും; വരുമാനം ഉയര്‍ത്താതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് കമ്പനികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 22, 2020

മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരും; വരുമാനം ഉയര്‍ത്താതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് കമ്പനികള്‍

മുംബൈ: രാജ്യത്തെ ടെലികോം സേവന നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും. നിലവില്‍ ഈ രംഗത്ത് സേവനം നല്‍കുന്ന കമ്പനികളുടെ ദീര്‍ഘകാല നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയരാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.

എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍ ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറുമാസത്തിലധികം മുന്നോട്ട് പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്‍) തിട്ടപ്പെടുത്തി അതിന്റെ എട്ടുശതമാനം ലൈസന്‍സ് ഫീസായും നാലുശതമാനം സ്പെക്ട്രം യൂസേജ് ചാര്‍ജായും നല്‍കണമെന്നാണ് നിയമം. ടെലികോം സേവനങ്ങളില്‍നിന്നുള്ള വരുമാനം മാത്രമേ ഇതിനു പരിഗണിക്കാവൂ എന്നായിരുന്നു കമ്പനികളുടെ ആവശ്യം. ഇതുസംബന്ധിച്ച തര്‍ക്കമാണ് സുപ്രീംകോടതിയിലെത്തിയതും 14 വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിന് വഴിയൊരുക്കിയതും. ഈ കേസിലെ സര്‍ക്കാരിന് അനുകൂലമായ വിധിയാണ് കമ്പനികളെ ഇപ്പോള്‍ പ്രതസിന്ധിയിലാക്കിയിട്ടുള്ളത്.



from mangalam.com https://ift.tt/3c1XkfC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages